ദുബൈ: യു.എ.ഇയിലും നാട്ടിലുമായി വിവിധ തരത്തിലുള്ള ക്ഷേമ കാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്ന പത്തനംതിട്ട നിവാസികളുടെ കൂട്ടായ്മയായ പത്തനംതിട്ട മുനിസിപ്പൽ അസോസിയേഷൻ (പി.എം.എ) ഏഴാമത് വാർഷികാഘോഷം ‘നാട്ടുകൂട്ടം -2023’ എന്ന പേരിൽ നവംബർ നാലിന് ശനിയാഴ്ച വൈകീട്ട് ഷാർജ സഫാരി മാൾ ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
യു.എ.ഇ ഗോൾഡൻ വിസ ലഭിച്ച പി.എം.എ അംഗങ്ങളെയും 2022-23 അധ്യയന വർഷത്തിൽ പത്തിലും 12ലും മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെയും അനുമോദിക്കുന്നതോടൊപ്പം വിവിധതലത്തിൽ പ്രവർത്തിക്കുന്ന വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കുകയും ചെയ്യും. ‘ഒത്തുകൂടാം ഒരുമയോടെ ഒരേ മനസ്സോടെ’ സന്ദേശത്തോടെ ആഘോഷത്തിൽ ഗായകൻ കണ്ണൂർ ഷരീഫ് നയിക്കുന്ന ഗാനമേളയോടൊപ്പം ശിങ്കാരി മേളം, ഡാൻസ് തുടങ്ങിയ കലാ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.