ഷാര്‍ജ: തിരൂർ പുറത്തൂരിലെ മുട്ടനൂർ മഹല്ലിൽ നിന്ന് യു.എ.ഇ യിൽ 25 വർഷം പൂർത്തിയാക്കി യ മുഴുവൻ പ്രവാസികളെയും യു.എ.ഇ മുട്ടനൂർ മുസ്ലിം ജമാഅത്ത് കമ്മിറ്റി (എം.എം.ജെ.സി) ഉപഹാ രം നൽകി ആദരിച്ചു. എം.എം.ജെ.സി വാർഷിക ജനറൽ ബോഡിയിലാണ് ‘പ്രവാസം @25’ അരങ്ങേറിയത്.
44 വ ർഷമായി മുട്ടനൂർ മഹല്ലിലെ വിദ്യാഭ്യാസ - സാംസ്കാരിക, ജീവകാരുണ്യ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്മിറ്റിക്കു കീഴിൽ യു.എ.ഇയിൽ 300 ൽ പരം പ്രദേശവാസികളുണ്ട്. യു.എ.ഇ ദേശീയ ദിനത്തോടും സായിദ് വർഷാചരണത്തോടുള്ള ഐക്യദാർഢ്യം കൂടിയായാണ് പരിപാടി സംഘടിപ്പിച്ചത്. നാട്ടിൽ നിന്നെത്തിയ കമ്മിറ്റിയുടെ സ്ഥാപക ഭാരവാഹി എ.സി കുഞ്ഞിമോൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ.പി കുഞ്ഞിബാവ അധ്യക്ഷത വഹിച്ചു. കുറുമ്പടി ബൈത്തുസ്സകാത്ത് കമ്മിറ്റി ചെയർമാൻ എൻ.പി അലി, സി.പി കുഞ്ഞിമൂസ്സ,ഫൈസൽ ജമാൽ എൻ.പി, ഹംസത്ത് കെ.പി, ഉമ്മർ കെ.പി, കെ.പി അബ്ദുൽ വാഹിദ്, ഉണ്ണി പോണ്ടത്ത്, എൻ.പി അബ്ദുറഹ്മാൻ, ഹുസൈൻ.പി തുടങ്ങിയവർ സംസാരിച്ചു. പി.പി അമീൻ ഖിറാഅത്ത് നടത്തി. ജനറൽ സെക്രട്ടറി യാസിർ കുറുമ്പടി സ്വാഗതവും കെ.വി ഷംസു നന്ദിയും പറഞ്ഞു.
വിവിധ കലാകായിക മത്സരങ്ങളും നടന്നു. കമ്പവലിയിൽ സി.പി ശരീഫ് നയിച്ച കുറുമ്പടി ടീം ജേതാക്കളായി. പാലംപടി ക്കാണ് രണ്ടാം സ്ഥാനം. ഷൌക്കത്ത്, കാസിം കെ.വി (പെനാൽറ്റി ഷൂട്ടൗട്ട്), ഷഫീഖ് സി , മുനീര്‍ പിപി (ചട്ടിപ്പന്ത്), സാലി സി.വി, അജിത് പൊറത്തറ (കുളം കര -സീനിയര്‍ ), മുഹസദ് ലബീബ് , അലീഷ (കുളം കര -ജൂനിയര്‍), ആസിയ റഫീഖ്, സുമയ്യ സെലി (സ്നാക്സ് റെസിപ്പി), ദിയ ജമാല്‍ , അദീബ് (ചിത്രരചന സീനിയര്‍), ഫാത്തിമ്മ ഷെസ, അലിസിയ (ചിത്രരചന ജൂനിയര്‍), ശുറൈം,ഷഹബാസ് , ലബീബ് സുഹൈഷ് (ലെമൺ സ്പൂൺ റേസ്) എന്നിവര്‍ സമ്മാനങ്ങൾ നേടി.
മെഗാ ബമ്പർ നറുക്കെടുപ്പിൽ താഹ പി, ഫൈസൽ ബിൻ അഹമ്മദ് എന്‍.പി എന്നിവർ ഒന്നും രണ്ടും സമ്മാനങ്ങൾ നേടി. ഗഫൂര്‍ മാളിയേക്കല്‍, ഇസ്മായില്‍ എം , അന്‍വര്‍ പി, കെ.പി ബാവഹാജി, ബാവ സിപി തുടങ്ങിയവര്‍ സമ്മാനങ്ങള്‍ നല്കി.
കാസിം പൂതേരി, ഇർഷാദ് കെ.പി, അനസ് എൻ.പി, സെലി കെ.സി, അലിഅഷ്കർ സി.വി, റിയാസ് ടി.സി, തൗഫീഖ് പി, റസാഖ്, ഗഫൂർ സി.പി , ജാഫർ ടി, സാലി, അഷ്റഫ് കെ.പി തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.