‘അൽ വത്തൻ’ മ്യൂസിക്കൽ ആൽബത്തിന്റെ ബ്രോഷർ വി.ടി. ബൽറാം, റിയൽ ബെവ് അബ്ദുൽ സത്താറിന് നൽകി പ്രകാശനം ചെയ്യുന്നു
ഷാർജ: യു.എ.ഇയുടെ ഈദുൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി മലയാളികൾ പുറത്തിറക്കിയ ‘അൽ വത്തൻ’ മ്യൂസിക്കൽ ആൽബത്തിന്റെ ബ്രോഷർ ഷാർജ എക്സ്പോ സെന്ററിലെ പുസ്തക മേളയിൽ വി.ടി. ബൽറാം, റിയൽ ബെവ് അബ്ദുൽ സത്താറിന് നൽകി പ്രകാശനം ചെയ്തു.
കഴിഞ്ഞ അഞ്ചു വർഷക്കാലമായി യു.എ.ഇയുടെ ദേശീയ ദിനത്തോടനുബന്ധിച്ചുള്ള ആൽബങ്ങൾക്ക് രചന നിർവഹിച്ചുകൊണ്ടിരിക്കുന്ന ഇബ്രാഹിം കാരക്കാടാണ് ഈ ഗാനത്തിന് രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയരായ സഹോദരിമാരായ ഫാത്തിമയും നസ്റിനും ആലപിച്ച ഈ ആൽബത്തിന്റെ നിർമാണവും സംവിധാനവും ഹംസ ഗുരുക്കൾ തിരൂർ ആണ് നിർവഹിച്ചിട്ടുള്ളത്. ഹൈദർ തട്ടതാഴത്ത്, ഇബ്രാഹിം കാരക്കാട്, ഹംസ ഗുരുക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.