അബൂദബി: രാപ്പാൾ സുകുമാരൻ നായർ രചനയും മകൻ എം. ഹരികൃഷ്ണ സംഗീത സംവിധാനവും നിർവഹിച്ച ‘നിശാഗന്ധി’ ആൽബം പ്രകാശനവും സംഗീതരാത്രിയും വെള്ളിയാഴ്ച അബൂദബി മലയാളി സമാജം ഒാഡിറ്റോറിയത്തിൽ നടക്കും. രാത്രി 7.30ന് ആരംഭിക്കുന്ന പരിപാടിയിൽ സംഗീത സംവിധായകൻ വിദ്യാധരൻ മാസ്റ്റർ, ചലച്ചിത്ര താരം ജയരാജ് വാര്യർ, പിന്നണി ഗായിക ലതിക എന്നിവർ ചേർന്ന് ആൽബം പ്രകാശനം ചെയ്യും. വിദ്യാധരൻ മാസ്റ്റർ, രവീന്ദ്രൻ, ജോൺസൺ, കൊടകര മാധവൻ എന്നിവരുടെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീത പരിപാടിയും അവതരിപ്പിക്കും. ലതിക, എം. ഹരികൃഷ്ണൻ, കബീർ, നൈസി, ഷാജു മംഗലൻ, ശ്രുതി നാഥ് എന്നിവർ ഗാനങ്ങൾ ആലപിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രശസ്ത ഗായകരായ എം. ജയചന്ദ്രൻ, വിധ്യാധരൻ, ലതിക, സുദീപ്, റീന മുരളി, ഇന്ദുലേഖ വാര്യർ, ഷാജു മംഗലൻ, ശ്രുത നാഥ് എന്നിവരാണ് ‘നിശാഗന്ധി’ ആൽബത്തിൽ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. വാർത്താസമ്മേളനത്തിൽ വിദ്യാധരൻ മാസ്റ്റർ, ജയരാജ് വാര്യർ, ലതിക, രാപ്പാൾ സുകുമാരൻ നായർ, എം. ഹരികൃഷ്ണ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.