മുജാഹിദ് സമ്മേളനം യു.എ.ഇ തല പ്രചാരണോദ്ഘാടനം കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ല കോയ മദനി നിർവ്വഹിക്കുന്നു. എ.പി ഷംസുദ്ദീൻ ബിൻ മുഹ്‌യിദ്ധീൻ, അബ്ദുല്ല പൊയിൽ, ഡോ. അബ്ദുല്ല അബ്ദുൽ ജബ്ബാർ, അബ്ദുൽ അലി, എ.പി അബ്ദുസ്സമദ്, ഡോ. എ.ഐ അബ്ദുൽ മജീദ് സ്വലാഹി, ഡോ. ഹുസൈൻ മടവൂർ, പുത്തൂർ റഹ്മാൻ എന്നിവർ സമീപം

മുജാഹിദ് പത്താം സമ്മേളന പ്രചാരണത്തിന് യു.എ.ഇയിൽ തുടക്കം

ദുബൈ: ഇലന്തൂരിൽ നടന്ന നരബലി നവോഥാന കേരളത്തിനു അപമാനമാണെന്നും വിശ്വാസവൈകൃതങ്ങൾക്കെതിരെ ശക്തമായ ജനകീയമുന്നേറ്റം വേണമെന്നും കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ല കോയ മദനി ആവശപ്പെട്ടു. ഡിസംബർ 29,30,31 ജനുവരി 1 തിയ്യതികളിൽ കോഴിക്കോട് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ യു.എ.ഇ തല പ്രചാരണോദ്ഘാടനം അൽഖൂസ് അൽമനാർ ഗ്രൗണ്ടിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നിർഭയത്വണ് മതം അഭിമാനമാണ് മതേതരത്വം എന്ന പ്രമേയത്തിലാണ് ചതുർദിന മുജാഹിദ് സമ്മേളനം നടക്കുന്നത്. അന്ധവിശ്വാസങ്ങൾക്കെതിരെ സമൂഹത്തിൽ വലിയ ബോധവൽക്കരണം നടക്കണമെന്നും നിയമങ്ങൾ കർശനമാക്കാൻ സർക്കാർ ഭാഗത്ത് നിന്നും ഇടപെടൽ വേണമെന്നും അബ്ദുല്ലക്കോയ മദനി ആവശ്യപ്പെട്ടു. മാധ്യമങ്ങളിൽ നിന്നും ഇതുപോലുള്ള വാർത്തകൾ നീങ്ങുമ്പോൾ അധികാരികളും പിന്നോട്ടുപോകുന്നു. കുറ്റവാളികൾ രക്ഷപ്പെടാതിരിക്കാനുള്ള നിയമ നിർമാണം നടക്കണം. നിയമം കൊണ്ടു മാത്രം സമൂഹത്തിൽ പടർന്നു കയറുന്ന അത്യാചാരങ്ങൾ ഇല്ലാതാക്കാൻ കഴിയി ല്ലെന്ന കാര്യം ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


അന്ധവിശ്വാസങ്ങളും അത്യാചാരങ്ങളും സാമൂഹിക അന്തരീക്ഷം മലിനമാക്കുകയും ഭയപ്പെടുത്തുകയും ചെയ്യുകയാണെന്നു മുഖ്യ പ്രഭാഷണം നിർവഹിച്ച കെ.എൻ.എം വൈസ് പ്രസിഡന്റ് ഡോ.ഹുസൈൻ മടവൂർ അഭിപ്രായപ്പെട്ടു. മതം കൊണ്ട് മനുഷ്യരെ വിഭജിക്കുന്നവരെ തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. മതം എല്ലാർക്കും സമാധാനം നൽകുന്നതാണ്. മതത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ് തീവ്രവാദികൾ.മത ത്തിന്റെ മാനവിക മൂല്യങ്ങൾ സമൂഹത്തിൽ ഉറക്കെ പറയണമെന്നും അദ്ദേഹം പറഞ്ഞു.

ഔഖാഫ് പ്രതിനിധികളായ ശൈഖ് അബ്ദുല്ല അബ്ദുൽ ജബ്ബാർ, ശൈഖ് അബ്ദുല്ല അലി, കെ.എൻ.എം സെക്രട്ടറി ഡോ. എ.ഐ അബ്ദുൽ മജീദ് സ്വലാഹി, ഷംസുദ്ദീൻ മുഹിയുദ്ദീൻ, എ.പി അബ്ദുസ്സമദ്, പി.എ ഹുസ്സയിൻ, അബ്ദുസ്സലാം മോങ്ങം, അബ്ദുല്ല പൊയിൽ, ഡോ . അബ്ദുസ്സലാം ഒലയാട്ടിൽ, അഡ്വ. മുഹമ്മദ് അസ്‌ലം എന്നിവർ പ്രസംഗിച്ചു. അബ്ദുൽ വാഹിദ് മയ്യേരി അധ്യക്ഷത വഹിച്ചു, ജാഫർ സാദിഖ് സ്വാഗതവും സകരിയ വി.കെ നന്ദിയും പറഞ്ഞു.

Tags:    
News Summary - Mujahid 10th conference campaign started in UAE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.