ദുബൈ: മകെൻറ അര്‍ബുദ ചികിത്സക്ക് സുമനസ്സുകളുടെ സഹായം തേടി മലയാളി പ്രവാസി . ദുബൈ ദേര ഫിഷ് മാര്‍ക്കറ്റില്‍ ജോലിക്കാരനായിരുന്ന എറണാകുളം കളമശ്ശേരി നോര്‍ത്ത് പള്ളിലാംകരയിലെ അബ്ദുൽലത്തീഫ് ആണ് മകെൻറ (14) ചികിത്സക്കായി കരുണ തേടുന്നത്. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ യാസീന്‍ രണ്ടര മാസത്തോളമായി തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെൻററില്‍ ചികിത്സയിലാണ്. മൂന്നു വര്‍ഷമായി വയറ്റില്‍ ഇടക്കിടെ വേദന വരാറുണ്ടായിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഗ്യാസും അനുബന്ധ വേദനയും ആയിരിക്കുമെന്ന് കരുതി താല്‍ക്കാലിക നാടന്‍ ചികിത്സ നല്‍കി വരാറായിരുന്നു പതിവ് .
മൂന്നുമാസം മുമ്പ് കഴുത്തില്‍ ചെറിയൊരു തടിപ്പും വേദനയും കണ്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ കാണിച്ചപ്പോഴാണ് പരിശോധനകൾക്കും ചികിത്സക്കും നിര്‍ദേശിച്ചത്. തുടർന്ന് വെല്ലൂരില്‍ നടത്തിയ പരിശോധനയിലാണ് ക്യാന്‍സര്‍ രോഗം സ്ഥിരീകരിച്ചത്. കീമോതെറാപ്പിയും റേഡിയേഷനും അടക്കം രണ്ടു കൊല്ലത്തെ തുടര്‍ച്ചയായ ചികിത്സയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുള്ളത്. പള്ളിലാംകരയില്‍ നാല് സെൻറ് കോളനിയില്‍ താമസിക്കുന്ന നിര്‍ധന കുടുംബത്തിന് എങ്ങിനെ ചികിത്സ മുന്നോട്ടു കൊണ്ട് പോകുമെന്ന് അറിയില്ല. പിതാവ് അബ്ദുൽലത്തീഫ് മൂന്ന് വര്‍ഷമായി ദുബൈയിലാണെങ്കിലും കാര്യമായ വരുമാനമില്ല. ജോലി ചെയ്തിരുന്ന മീൻ കടയിൽ കച്ചവടം കുറഞ്ഞ് കടപൂട്ടിയതോടെ ആ വരുമാനവും തടസ്സപ്പെട്ടു.
മരുന്നിനും മറ്റു ചികിസാ സംബന്ധമായ കാര്യങ്ങള്‍ക്കും പണമില്ലാതെ കുടുംബം കഷ്ടപ്പെടുന്നുണ്ട്. മാസം മരുന്നിനു മാത്രം 40,000 ത്തോളം രൂപ ചിലവുണ്ട്. എട്ടു കീമോയില്‍ മൂന്നെണ്ണം കഴിഞ്ഞു. നാട്ടുകാരും മഹല്ല് കമ്മിറ്റിയും സഹായിച്ചാണ് ഇത്ര കാലം ചികിത്സകള്‍ നടത്തിയത്. അടുത്ത കീമോ ഉടനെ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ട് മാസം ഒന്ന് കഴിഞ്ഞെങ്കിലും കയ്യില്‍ പണമില്ലാത്തതിനാല്‍ നീണ്ടു പോവുകയാണ്. ചികിത്സ മുടങ്ങാതെ മുന്നോട്ടു പോയാല്‍ രോഗം ഭേദപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വിവരങ്ങൾക്ക്: +91 9995685200, 056 6966408, 055 3304635 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം . ബാങ്ക് അക്കൗണ്ട് : മുഹമ്മദ് യാസീന്‍ എം.എ, അക്കൗണ്ട് നമ്പര്‍ 37480147599, എസ്.ബി.ഐ മെഡിക്കല്‍കോളേജ് ബ്രാഞ്ച്- തിരുവനന്തപുരം,
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.