??.??.?? ???????????? ??????????? ???? ???????? ??? ?????? ?? ????????? ??.???? ?????????? ???????? ??????? ????????? ??????????

മുഹമ്മദ്​ ബിൻ സായിദ്​ ജി.സി.സി ഉച്ചകോടിയിൽ പ​​െങ്കടുത്തു

അബൂദബി: സൗദി അറേബ്യയിലെ റിയാദിൽ ഞായറാഴ്​ച നടന്ന പതിനേഴാമത്​ ജി.സി.സി ഉച്ചകോടിയിൽ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ പ​െങ്കടുത്തു.

 രാഷ്​ട്രീയ, സാമ്പത്തിക, സുരക്ഷാ മേഖലയിലെ സംയുക്​ത നടപടികളെ കുറിച്ച്​ ഉച്ചകോടിയിൽ പ​െങ്കടുത്ത രാഷ്​ട്ര നേതാക്കൾ ചർച്ച ചെയ്​തു. ജി.സി.സി രാജ്യങ്ങളുടെ നേതാക്കളെ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ യു.എ.ഇ പ്രസിഡൻറ്​ ശൈഖ്​ ഖലീഫ ബിൻ സായിദ്​ ആൽ നഹ്​യാ​​െൻറ ആശംസ അറിയിച്ചു.
സൗദി ഉപ കിരീടാവകാശിയും രണ്ടാം ഉപ പ്രധാനമന്ത്രിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സൽമാൻ ബിൻ അബ്​ദുൽ അീസ്​ ആൽ സഉൗദുമായി ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ കൂടിക്കാഴ്​ച നടത്തി. 

ഇരു രാഷ്​ട്രങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധത്തെ കുറിച്ചും അത്​ ശക്​തമാക്കാനുള്ള വഴികളെ കുറിച്ചും ഇരുവരും ചർച്ച ചെയ്​തു. യു.എ.ഇ ദേശീയ സുരക്ഷാ ഉപദേഷ്​ടാവ്​ ശൈഖ്​ തഹ്​നൂൻ ബിൻ സായിദ്​ ആൽ നഹ്​യാൻ, ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ്​ മൻസൂർ ബിൻ സായിദ്​ ആൽ നഹ്​യാൻ, വിദേശകാര്യ^അന്താരാഷ്​ട്ര സഹകരണ മന്ത്രി ശൈഖ്​ അബ്​ദുല്ല ബിൻ സായിദ്​ ആൽ നഹ്​യാൻ തുടങ്ങിയവരും ചർച്ചയിൽ പ​െങ്കടുത്തു.

News Summary - muhammed bin sayid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.