അബൂദബി: യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നത് സംബന്ധിച്ച് അബ ൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫോണിൽ ചർച്ച നടത്തി. സാമ്പത്തിക^നിക്ഷേപ മേഖലയിൽ കൂടുതൽ സഹകരിക്കുന്നതിനുള്ള കാഴ്ചപ്പാടുകൾ ഇരുവരും അവലോകനം ചെയ്തു.
ഇന്ത്യക്കും യു.എ.ഇക്കും ഇടയിൽ ക്രമേണ വളർന്നുകൊണ്ടിരിക്കുന്ന സഹകരണത്തിൽ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു. നയതന്ത്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഇരുവരും ആവർത്തിച്ചു. സമാധാനവും സുരക്ഷയും സുസ്ഥിരതയും സംസ്ഥാപിക്കുന്നതിന് മേഖലയിലെ എല്ലാ പ്രയത്നങ്ങൾക്കും പിന്തുണ നൽകാനുള്ള യു.എ.ഇയുടെ സന്നദ്ധത മുഹമ്മദ് ബിൻ സായിദ് ഉൗന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.