അബൂദബി: എം.ടി വാസുദേവൻ നായരുടെ പ്രശസ്ത നോവലായ നാലുകെട്ടിെൻറ അറബി വിവർത്തനം ഉട ൻ പുറത്തിറങ്ങും. സൗദിയിലെ റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ അറബി പ്രസാധക രായ അൽ മദാരിക് പ്രിൻറിംഗ് ആൻറ് പബ്ലിഷിംഗ് കമ്പനിയാണ് പരിഭാഷ പുറത്തിറക്കുന്നത്. മലപ്പുറം കാട്ടുമുണ്ട സ്വദേശി മുസ്തഫ വാഫിയും കാളികാവ് അനസ് വാഫിയും ചേർന്നാണ് പരിഭാ ഷ നിർവ്വഹിച്ചത്. എം.ടിയുടെ ആത്മാംശം ഉൾക്കൊള്ളുന്ന നോവലായാണ് നാലുകെട്ട് ഗണിക്കപ്പെ ടുന്നത്.
നായർ സമൂഹത്തിലെ മരുമക്കത്തായ വ്യവസ്ഥിതിയുടെയും കൂട്ടുകുടുംബങ്ങള ുടെയും അന്തരീക്ഷത്തിൽ വ്യക്തി അനുഭവിക്കുന്ന ഒറ്റപ്പെടൽ മനോഹരമായി ഇതിൽ ചിത്രീകരിക്കപ്പെടുന്നു. ചെറുപ്പത്തിൽ തന്നെ പിതാവ് നഷ്ടപ്പെട്ട അപ്പുണ്ണി, അമ്മയോട് പിണങ്ങി അമ്മയെ പുറത്താക്കിയ അതേ നാലുകെട്ടിൽ അമ്മാവെൻറ ഇഷ്ടക്കേട് വകവയ്ക്കാതെ താമസിക്കുന്നു. പിന്നീട് സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ വയനാട്ടിലേക്ക് ജോലി തേടി പോകുന്നു. വർഷങ്ങൾക്ക് ശേഷം നാട്ടിലെത്തി തന്നെ പുഛിച്ചു തള്ളിയ നാലുകെട്ട് വിലക്ക് വാങ്ങുകയും അമ്മയെ സ്വീകരിക്കുകയും ചെയ്യുന്നതാണ് നാലുകെട്ടിെൻറ ഇതിവൃത്തം.
ജീവിതത്തിൽ ഒറ്റപ്പെട്ട് പോകുന്ന അപ്പുണ്ണിയുടെ സംഘർഷ ബഹുലമായ യാത്രയാണ് നാലുകെട്ട്. ഫ്യൂഡൽ വ്യവസ്ഥിതിയിൽ സ്ത്രീ അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളുടെയും നിശ്ശബ്ദ സഹനത്തിെൻറയും സാക്ഷ്യപത്രങ്ങളായ സ്ത്രീ കഥാപാത്രങ്ങളുണ്ട് നാലുകെട്ടിൽ.
ഇതിനകം പതിനാല് ഭാഷകളിലേക്ക് നാലുകെട്ട് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അഞ്ച് ലക്ഷത്തിലധികം കോപ്പികൾ നാലുകെട്ടിേൻറതായി ഇറങ്ങിയിട്ടുണ്ട്. എം.ടി യുടെ ഭാഷയും ശൈലിയും സൗന്ദര്യവും തന്മയത്വവും ചോരാതെ ഭാഷാന്തരം നടത്താനാണ് പരിഭാഷകർ ശ്രമിച്ചത്.
ഗീതാ കൃഷ്ണൻ കുട്ടിയുടെ ഇംഗ്ളീഷ് പരിഭാഷ നിലവിലുണ്ടെങ്കിലും അടിസ്ഥാന കൃതിയെത്തന്നെ ആശ്രയിച്ചാണ് ഇരുവരും പരിഭാഷ നിർവ്വഹിച്ചത്. മലയാളി മാത്രമറിയുന്ന ശീലങ്ങൾക്കും ആചാരങ്ങൾക്കും ചുരുങ്ങിയ വാക്കുകളിൽ അടിക്കുറിപ്പുകൾ തയ്യാറാക്കിയത് അറബി വായനക്കാർക്ക് ഏറെ സഹായകരമാണ്. ഒരു വർഷത്തിലേറെ നീണ്ട ഉദ്യമത്തിന് ശേഷമാണ് ഇരുവരും ദൗത്യം പൂർത്തീകരിച്ചത്. വളാഞ്ചേരി മർക്കസിൽ നിന്നാണ് ഇരുവരും വാഫി ബിരുദാനന്തര ബിരുദം നേടിയത്.
അബൂദബിയിൽ സുപ്രീം കോടതിയിലെ ബഹുഭാഷാ പരിഭാഷകനാണ് മുസ്തഫ വാഫി. എല്ലാ ആഴ്ചയിലും അദ്ദേഹം തയ്യാറാക്കുന്ന യു.എ.ഇയുടെ ഔദ്യോഗിക ഖുതുബയുടെ ഓഡിയോ പരിഭാഷ ഇതിനകം ശ്രദ്ധ നേടിയതാണ്. ഹൈദ്രാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷ്യോളജിയിൽ ബിരുദാനന്തരബിരുദം നേടിയ അനസ് വാഫി കണ്ണൂരിലെ അഴിയൂർ ജുമാമസ്ജിദ് ഇമാമാണ്. തകഴിയുടെ ചെമ്മീനും ബിൻയാമിെൻറ അടുജീവിതത്തിനും ശേഷം അറബിയിലേക്ക് മൊഴിമാറ്റപ്പെടുന്ന പ്രമുഖ മലയാള നോവലാണ് നാലുകെട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.