പ​ര്‍വ​ത​നി​ര​ക​ളി​ല്‍ സ​ന്ദ​ര്‍ശ​ക​ര്‍ അ​പ​ക​ട​ത്തി​ല്‍പ്പെ​ടു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് റാ​ക് സി​വി​ല്‍ ഡി​ഫ​ന്‍സ് ഡ​യ​റ​ക്ട​ര്‍ ബ്രി​ഗേ​ഡി​യ​ര്‍ ജ​ന​റ​ല്‍ മു​ഹ​മ്മ​ദ് അ​ബ്​​ദു​ല്ല അ​ല്‍ സാ​ബി​യും പൊ​ലീ​സ് സെ​ന്‍ട്ര​ല്‍ ഓ​പ​റേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​മു​ഹ​മ്മ​ദ് സ​ഈ​ദ് അ​ല്‍ ഹ​മീ​ദി​യും ത​മ്മി​ല്‍ ന​ട​ന്ന ച​ർ​ച്ച

പര്‍വതനിരകളിലെ അപകടം : ദുരന്തം ഒഴിവാക്കാന്‍ റാക് സിവില്‍ ഡിഫന്‍സ് –പൊലീസ് കര്‍മപദ്ധതി

റാ​സ​ല്‍ഖൈ​മ: വി​നോ​ദ​ത്തി​ന്​ പ​ര്‍വ​ത​നി​ര​ക​ളി​ലെ​ത്തു​ന്ന​വ​ര്‍ അ​പ​ക​ട​ത്തി​ല്‍പ്പെ​ടു​ന്ന​ത് പ​തി​വാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ദു​ര​ന്ത​ങ്ങ​ളൊ​ഴി​വാ​ക്കാ​ന്‍ റാ​ക് സി​വി​ല്‍ ഡി​ഫ​ന്‍സും പൊ​ലീ​സും സം​യു​ക്ത പ്ര​വ​ര്‍ത്ത​ന പ​ദ്ധ​തി​ക്ക് രൂ​പം ന​ല്‍കു​ന്നു. മു​ന്‍കാ​ല​ങ്ങ​ളി​ല്‍നി​ന്ന് വ്യ​ത്യ​സ്ത​മാ​യി മ​ല​നി​ര​ക​ളി​ലെ​ത്തു​ന്ന സ​ഞ്ചാ​രി​ക​ള്‍ അ​പ​ക​ട​ത്തി​ല്‍പ്പെ​ടു​ന്ന സം​ഭ​വ​ങ്ങ​ള്‍ കൂ​ടു​ത​ലാ​യി റി​പ്പോ​ര്‍ട്ട് ചെ​യ്യു​ന്ന​താ​യി റാ​ക് പൊ​ലീ​സ് സെ​ന്‍ട്ര​ല്‍ ഓ​പ​റേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഡോ. ​മു​ഹ​മ്മ​ദ് സ​ഈ​ദ് അ​ല്‍ ഹ​മീ​ദി വ്യ​ക്ത​മാ​ക്കി. സ​മൂ​ഹ​സു​ര​ക്ഷ​യി​ല്‍ റാ​ക് പൊ​ലീ​സും വ്യ​ത്യ​സ്ത വ​കു​പ്പു​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സി​വി​ല്‍ ഡി​ഫ​ന്‍സി​െൻറ പ്ര​വ​ര്‍ത്ത​ന​മെ​ന്ന് റാ​ക് സി​വി​ല്‍ ഡി​ഫ​ന്‍സ് വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍ ബ്രി​ഗേ​ഡി​യ​ര്‍ ജ​ന​റ​ല്‍ മു​ഹ​മ്മ​ദ് അ​ബ്​​ദു​ല്ല അ​ല്‍ സാ​ബി പ​റ​ഞ്ഞു. പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ലും കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലൂ​ടെ സ​മൂ​ഹ​ത്തി​നും രാ​ജ്യ​ത്തി​നും വേ​ഗ​ത്തി​ലു​ള്ള സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​നും വ​കു​പ്പു​ക​ള്‍ ത​മ്മി​ലു​ള്ള കൂ​ടി​യാ​ലോ​ച​ന​ക​ളി​ലൂ​ടെ ക​ഴി​യു​മെ​ന്ന് ഇ​രു​വ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഈ ​മേ​ഖ​ല​യി​ലെ അ​പ​ക​ട​വ​ര്‍ധ​ന ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. ഈ ​വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ടൂ​റി​സം വി​ക​സ​ന വ​കു​പ്പ്, ജ​ന​റ​ല്‍ സ​ര്‍വി​സ്, ആം​ബു​ല​ന്‍സ് സ​ര്‍വി​സ്, ന​ഗ​ര​സ​ഭ തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ളു​ടെ വി​പു​ല യോ​ഗം അ​ടു​ത്ത വാ​രം ന​ട​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.