മൊ​ട്ട ഗ്ലോ​ബ​ൽ യു.​എ.​ഇ ചാ​പ്റ്റ​ർ അം​ഗ​ങ്ങ​ൾ ദു​ബൈ ഫ്രെ​യ്മി​ൽ ഒ​രു​മി​ച്ച്​ കൂ​ടി​യ​പ്പോ​ൾ

ദു​ബൈ: ‘മൊ​ട്ട ഗ്ലോ​ബ​ൽ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു.​എ.​ഇ ചാ​പ്റ്റ​ർ രൂ​പ​വ​ത്​​ക​രി​ച്ചു. മു​ഴു​വ​ൻ എ​മി​റേ​റ്റു​ക​ളി​ലേ​യും മൊ​ട്ട​ക​ൾ ദു​ബൈ ഫ്രെ​യ്മി​ന​ടു​ത്ത്​ ഒ​രു​മി​ച്ച്​ കൂ​ടി​യാ​ണ്​ പു​തി​യ ചാ​പ്​​റ്റ​റി​ന്​ രൂ​പം ന​ൽ​കി​യ​ത്. മോ​ഹ​ൻ പ​യ്യോ​ളി​യും ഷി​ലി​ൻ ച​ന്ദ്ര​നും യോ​ഗ​ത്തി​ന്​ നേ​തൃ​ത്വം ന​ൽ​കി.

മു​ഹ​മ്മ​ദ് ഷാ​ഫി, ജി​ബി, ബി​ജു പാ​റ​ക്ക​ൽ, ഷാ​ജ​ൻ, ഹാം​ജി​ത് ഹാ​ഷിം, കൃ​ഷ്ണ​പ്ര​സാ​ദ്, രാം​കി​ഷോ​ർ, ബ​ക്ക​ർ, നാ​സ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. പു​തി​യ ചാ​പ്​​റ്റ​ർ രൂ​പ​വ​ത്​​ക​രി​ച്ച​തോ​ടെ 22 രാ​ജ്യ​ങ്ങ​ളി​ൽ സാ​ന്നി​ധ്യ​മു​ള്ള കൂ​ട്ടാ​യ്മ​യാ​യി മൊ​ട്ട ഗ്ലോ​ബ​ൽ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ മാ​റി. തൃ​ശൂ​രി​ൽ ആ​ഗ​സ്റ്റ് 15ന് ​സ്റ്റാ​ൻ​ഡ്അ​പ്പ് കൊ​മേ​ഡി​യ​ൻ സ​ജീ​ഷ് കു​ട്ട​ന​ല്ലൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ മൊ​ട്ട ഗ്ലോ​ബ​ൽ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​ന്ന കൂ​ട്ടാ​യ്മ രൂ​പ​വ​ത്​​ക​രി​ച്ച​ത്.

കൂ​ട്ടാ​യ്മ​യു​ടെ പ്ര​ധാ​ന ല​ക്ഷ്യ​ങ്ങ​ളി​ലൊ​ന്നാ​യ ശാ​രീ​രി​ക അ​ധി​ക്ഷേ​പ​ത്തി​നെ​തി​രാ​യ ‘സ്റ്റോ​പ് ബോ​ഡി ഷെ​യി​മി​ങ്’ എ​ന്ന കാ​മ്പെ​യി​നി​നും കൂ​ട്ടാ​യ്മ​ തു​ട​ക്ക​മി​ട്ടി​രി​ക്കു​ക​യാ​ണ്. വി​വി​ധ രീ​തി​യി​ൽ ബോ​ഡി​ഷെ​യി​മി​ങ് അ​നു​ഭ​വി​ക്കു​ന്ന​വ​രെ ചേ​ർ​ത്തു​നി​ർ​ത്താ​നും അ​വ​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി കൂ​ട്ടാ​യ്മ നേ​തൃ​ത്വം ന​ൽ​കും.

Tags:    
News Summary - Motta Global UAE Chapter Formed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.