ഷാർജ: ലോകമെമ്പാടുമുള്ള സി.ബി.എസ്.ഇ സ്കൂളുകൾ മാറ്റുരച്ച പൈതൃക ക്വിസ് മത്സരത്തിൽ (സി.ബി.എസ്.ഇ ഹെറിട്ടേജ് ഇന്ത്യ ക്വിസ്) മികച്ച വിജയം നേടി ഷാർജ ഇന്ത്യൻ സ്കൂൾ (അൽ ഗുബൈബ - പെൺകുട്ടികളുടെ വിഭാഗം). 26 രാജ്യങ്ങളിൽ നിന്നായി ഏകദേശം 32,000 സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ, അവസാന ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട 20 വിജയികളിൽ ഒന്നാകാൻ ഷാർജ ഇന്ത്യൻ സ്കൂളിന് സാധിച്ചു. ജി.സി.സി രാജ്യങ്ങളിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ഏക വിദ്യാലയമാണ് ഷാർജ ഇന്ത്യൻ സ്കൂൾ. പ്രിൻസിപ്പൽ ഡോ. പ്രമോദ് മഹാജന്‍റെ നേതൃത്വത്തിൽ, ബിയാങ്ക സെബാസ്റ്റ്യനോസ്, അലീഷ ബിജു തോമസ്, അൻവിത ഷിജു എന്നീ മൂന്ന് വിദ്യാർഥിനികളാണ് സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്.
ഷാർജ ഇന്ത്യൻ സ്കൂളിന്‍റെ പേര് ആഗോള വിദ്യാഭ്യാസ ഭൂപടത്തിൽ സുവർണ അക്ഷരങ്ങളിൽ രേഖപ്പെടുത്താൻ ഈ വിജയത്തിലൂടെ സാധിച്ചുവെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്‍റ് നിസാർ തളങ്കര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.