ഗസ്സയിലേക്ക്​ കൊണ്ടുപോകുന്ന മെഡിക്കൽ വസ്തുക്കൾ

ഗസ്സക്ക്​ അടിയന്തര മാനുഷിക സഹാ​യമെത്തിച്ച്​ ദുബൈ

ദുബൈ: ഇസ്രായേൽ അധിനിവേശത്തിന്‍റെ ദുരിതമനുഭവിക്കുന്ന ഫലസ്തീൻ ജനതക്ക്​ അടിയന്തര മാനുഷിക സഹായമെത്തിച്ച്​ ദുബൈ. യു.എ.ഇ വൈസ്​ പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമിന്‍റെ നിർദേശത്തിന്​ കീഴിൽ ദുബൈ ഹ്യുമാനിറ്റേറിയൻ സംരംഭം ആണ്​ ഗസ്സയിലേക്ക്​ അടിയന്തര മെഡിക്കൽ വസ്തുക്കൾ കയറ്റി അയച്ചത്​​. ആഗോള ഹ്യൂമാനിറ്റേറിയൻ ഇംപാക്ട്​ ഫണ്ടുമായി കൈകോർത്ത്​​ മൂന്ന്​ ട്രക്കുകളിലായി 22.3 ടൺ അവശ്യ മെഡിക്കൽ വസ്തുക്കൾ ഗസ്സയിലെത്തി. ലോ​കാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്​.ഒ) അനുവദിച്ച ഷിപ്പ്​മെന്‍റിലൂടെ 1,10,000 പേരുടെ ആവശ്യങ്ങളെ ഇതിലൂടെ പിന്തുണക്കാനാവുമെന്നാണ്​ പ്രതീക്ഷ.

ആഗോള വിതരണ ശംഖലയിലെ അനിശ്ചിതത്വങ്ങൾക്കിടയിലും ഗസ്സയിലെ ദുരിതബാധിതരിലേക്ക്​ അടിയന്തര സഹായം എത്തുമെന്ന്​ ഉറപ്പാക്കാൻ വിവിധ പങ്കാളികളുമായി ചേർന്ന്​ പ്രവർത്തിച്ചുവരികയാണെന്ന്​ ദുബൈ ഹ്യുമാനിറ്റേറിയൻ സംരംഭത്തിന്‍റെ ബോർഡ്​ അംഗവും സി.ഇ.ഒയുമായ ഗ്യൂസെപ്പെ സാബ പറഞ്ഞു.

സങ്കീർണമായ സാഹചര്യത്തിലും ആവശ്യക്കാരിലേക്ക്​ കാര്യക്ഷമതയോടെ സഹായമെത്തിക്കുന്നതിനായി ​ഗ്ലോബൽ ഹ്യുമാനിറ്റേറിയൻ ഇംപാക്ട്​ ഫണ്ട്​ സൗകാര്യമൊരുക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. 2026 മുതൽ വിവിധ സർക്കാർ സമിതികൾ, മാനുഷിക സംഘടനകൾ, വാണിജ്യ പങ്കാളികൾ എന്നിവരുമായി സഹകരിച്ച്​ ദുബൈ ഹ്യുമാനിറ്റേറിയൻ സംരംഭം​ 40 രാജ്യങ്ങളിൽ അടിയന്തര സഹായം നൽകിവരുന്നുണ്ട്​.

Tags:    
News Summary - Dubai delivers emergency humanitarian aid to Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.