ദുബൈ: ഞായറാഴ്ച ഇറാനിൽ നിന്ന് വിക്ഷേപിച്ച ഒമ്പത് ബാലിസ്റ്റിക് മിസൈലുകളും ഒരു ക്രൂസ് മിസൈലും 50 ഡ്രോണുകളും രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം വിജയകരമായി തടഞ്ഞു. കഴിഞ്ഞ മണിക്കൂറുകളിൽ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇറാന്റെ ആക്രമണങ്ങൾ ആരംഭിച്ചതിന് ശേഷം ഇതുവരെ യു.എ.ഇയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ 507 ബാലിസ്റ്റിക് മിസൈലുകളും 24 ക്രൂസ് മിസൈലുകളും 2191 ഡ്രോണുകളുമാണ് തടഞ്ഞിട്ടുള്ളത്. ആക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 10 സിവിലിയൻമാരാണ് മരിച്ചിട്ടുള്ളത്. ഇതോടൊപ്പം മൂന്ന് സൈനിക ഉദ്യോഗസ്ഥർ വീരമത്യു വരിച്ചിട്ടുണ്ട്. ആകെ പരിക്കേറ്റവരുടെ എണ്ണം 217 ആണ്. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനായി ഏത് ഭീഷണിയേയും ശക്തമായി നേരിടാൻ സേന പൂർണ സജ്ജരാണെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ പരമാധികാരവും ദേശീയ താൽപര്യങ്ങളും സംരക്ഷിക്കാൻ എല്ലാ നടപടികളും തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.