‘നാട്ടിലേക്കൊരു കോൾ’ എന്ന പേരിൽ ഇൻകാസ്​ ആരംഭിച്ച തെരഞ്ഞെടുപ്പ്​ ക്യാമ്പയ്​നിന്‍റെ പോസ്​റ്റർ പ്രദർശിപ്പിക്കുന്നു

‘നാട്ടിലേക്കൊരു കോൾ’ ഇൻകാസ് തെരഞ്ഞെടുപ്പ് കാമ്പയിന്​ തുടക്കം

ദുബൈ: ഇൻകാസ് നാഷണൽ കമ്മിറ്റി നടപ്പിലാക്കുന്ന നമ്മുടെ കേരളത്തെ വീണ്ടെടുക്കൽ എന്ന പരിപാടിയുടെ ഭാഗമായി ‘നാട്ടിലേക്കൊരു കോൾ’ തെരഞ്ഞെടുപ്പ് ക്യാമ്പയിൻ ആരംഭിച്ചു.

ദുബൈ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എ നാസർ ക്യാമ്പയിൻ ഉദ്​ഘാടനം ചെയ്തു.

ഇൻകാസ് നാഷണൽ കമ്മിറ്റി വർക്കിങ്​ പ്രസിഡന്‍റ്​ ഷാജി പറയത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ദുബൈ പ്രസിഡന്‍റ്​ റഫീഖ് മട്ടന്നൂർ മുഖ്യ പ്രഭാഷണം നടത്തി. ദുബൈ കെ.എം.സി സെക്രട്ടറി റഈസ് തലശ്ശേരി, രാജി എസ് നായർ, ഷൈജു അമ്മാന പാറ, റിയാസ് ചെന്ത്രാപ്പിന്നി, പ്രജീഷ് ബാലുശ്ശേരി, സുന്ദീപ് പയ്യന്നൂർ, വിജേഷ് കടമ്പൂരാൻ എന്നിവർ ആശംസകൾ നേർന്നു.

Tags:    
News Summary - ‘A Call to the Country’ Incas election campaign begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.