എമിറേറ്റ്സ് റെഡ് ക്രസന്റ് സംരക്ഷണത്തിൽ​ 1.22 ലക്ഷം അനാഥർ

ദുബൈ: എമിറേറ്റ്സ് റെഡ് ക്രസന്റ്(ഇ.ആർ.സി) 40 വർഷമായി നടപ്പിലാക്കുന്ന അനാഥ സംരക്ഷണ പദ്ധതിയുടെ ഭാഗമായി 3.26 ലക്ഷം അനാഥർക്ക് സഹായം നൽകിയതായി അധികൃതർ വെളിപ്പെടുത്തി. ഏപ്രിൽ 20ന്​ ആചരിക്കുന്ന ലോക അനാഥദിനത്തിന്​ മുന്നോടിയായി പുറത്തുവിട്ട റി​പ്പോർട്ടിലാണ്​ ഇക്കാര്യം വ്യക്​തമാക്കുന്നത്​.​ നിലവിൽ യു.എ.ഇയിലും മറ്റ് 22 രാജ്യങ്ങളിലുമായി 1,22,576 അനാഥരാണ് പദ്ധതിയുടെ കീഴിലുള്ളത്. അനാഥരുടെ ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, സാമൂഹിക പിന്തുണ എന്നിവ നിറവേറ്റുന്നതിനായി സംഘടന സമഗ്രമായ പ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന്​ സെക്രട്ടറി ജനറൽ അഹമ്മദ് സാരി അൽ മസ്റൂയി പറഞ്ഞു. 

Tags:    
News Summary - Emirates Red Crescent takes care of 1.22 lakh orphans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.