ദുബൈ: രാജ്യത്ത് ഏറ്റവും കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നത് ചെറുകിട വാഹനങ്ങൾക്കാണെന്ന് ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ വർഷത്തെ അപകടങ്ങളുടെ കണക്കുകൾ പുറത്തുവിട്ടു കൊണ്ടാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം രാജ്യത്ത് സംഭവിച്ചത് 6014 റോഡപകടങ്ങളാണ്. ഇതിൽ 3834 അപകടങ്ങളും ചെറുകിട വാഹനങ്ങൾ ഉൾപ്പെടുന്നതാണ്. മോട്ടോർ സൈക്കിളുകളാണ് ഏറ്റവും കൂടുതൽ. 1224 അപകടങ്ങളാണ് മോട്ടോർ സൈക്കിൾ യാത്രക്കാർക്കുണ്ടായത്. ഹെവി ട്രക്കുകൾ ഉൾപ്പെട്ട അപകടങ്ങൾ വെറും 325 എണ്ണം മാത്രമാണ്. സൈക്കിളുകൾ ഉൾപ്പെടുന്ന അപകടങ്ങളുടെ എണ്ണം 158 ആണ്. 27 യാത്രക്കാരെ ഉൾകൊള്ളാൻ ശേഷിയുള്ള ഹെവി ബസുകൾ വരുത്തിയത് 131 അപകടങ്ങളാണ്.
ഇലക്ട്രിക് സ്കൂട്ടറുകൾ 120 അപകടങ്ങൾ വരുത്തിയിട്ടുണ്ട്. ബസുകൾ 115, ഇ-ബൈക്കുകൾ 62, അജ്ഞാ വാഹനങ്ങൾ 31, ഹെവി-ലൈറ്റ് മെക്കാനിക്കൽ ഉപകരണങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾ 13 എന്നിങ്ങനെയാണ് അപകടങ്ങളുടെ മറ്റ് കണക്കുകൾ. മൊത്തം അപകടങ്ങളിൽ 4,085 എണ്ണമാണ് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായത്. 1102 അപകടങ്ങൾ കാൽനട യാത്രക്കാരെ ഇടിച്ചതാണ്. പെട്ടെന്നുള്ള ലൈൻ മാറ്റം, അശ്രദ്ധമായ ഡ്രൈവിങ്, കൃത്യമായ അകലം പാലിക്കാതിരിക്കൽ തുടങ്ങിയവയാണ് അപകടങ്ങളുടെ പ്രധാന കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.