ദുബൈ: ഒക്ടോബർ മുതൽ പവർ ബാങ്കുകൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തി എമിറേറ്റ്സ് എയർലൈൻ. 100 വാട്സിന് താഴെ ശേഷിയുള്ള ഒരു പവർബാങ്ക് മാത്രം യാത്രയിൽ കരുതുന്നതിന് പ്രയാസമില്ല.
എന്നാൽ, വിമാനയാത്രക്കിടെ ഉപകരണങ്ങൾ പവർബാങ്ക് ഉപയോഗിച്ച് ചാർജ് ചെയ്യരുത്. വിമാനത്തിന്‍റെ സോക്കറ്റ് ഉപയോഗിച്ച് പവർബാങ്ക് ചാർജ് ചെയ്യാനും പാടില്ല. ഓവർഹെഡ് കാബിനിൽ പവർബാങ്ക് സൂക്ഷിക്കരുത്. സീറ്റ് പോക്കറ്റിലോ, സീറ്റിനടിയിൽ വെക്കുന്ന ബാഗിലോ സൂക്ഷിക്കാം.
സമഗ്രമായ സുരക്ഷ വിലയിരുത്തലുകൾക്ക് ശേഷമാണ് പുതിയ നടപടിയെന്ന് എമിറേറ്റ്സ് എയർലൈൻ അധികൃതർ പ്രസ്താവനയിൽ അറിയിച്ചു. എമിറേറ്റ്സിന്റെ ചെക്കിൻ ബാഗേജിൽ നേരത്തേ പവർബാങ്കിന് വിലക്കേർപ്പെടുത്തിയിരുന്നു. പവർ ബാങ്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷങ്ങളിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയത്. ഇത് മൂലം വ്യാമഗതാഗത മേഖലയിൽ ലിതിയം ബാറ്ററിയുമായി ബന്ധപ്പെട്ട അപകട സംഭവങ്ങളും വർധിച്ചിരിക്കുകയാണ്.
ലിതിയം-അയൺ, ലിതിയം പോളിമർ ബാറ്ററികളാണ് പവർബാങ്കുകളിൽ കൂടുതലും ഉപയോഗിക്കുന്നത്. യാത്രകളിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യാവുന്ന പോർട്ടബ്ളായിട്ടുള്ള രീതിയലാണ് ഇതിന്‍റെ രൂപകൽപന. ബാറ്ററികളിൽ അമിത ചാർജ് വരുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്യുന്നത് അമിതമായി ചൂടാകാനും പൊട്ടിത്തെറിക്കും വിഷയവാതകം ഉത്പാദിപ്പിക്കാനും സാധ്യതയുണ്ട്.
മിക്ക ഫോണുകൾളിലും ലിതിറ്റിയം ബാറ്റി ഉപയോഗിച്ചുള്ള പവർബാങ്കുകളിലും അമിത ചാർജ് തടയാനുള്ള ഇന്‍റേണൽ സംവിധാനം സജ്ജമാണ്. ചില ഫോണുകളിൽ പവർബാങ്കുകളിലും ഈ സംവിധാനമില്ലെന്നാണ് വിലയിരുത്തൽ. എല്ലാ പവർബാങ്കുകളും പുതിയ നിയമത്തിൽ ഉൾപ്പെടുമെന്നും കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.