യു.​എ.​ഇ​യു​ടെ സ​ഹാ​യ വ​സ്തു​ക്ക​ൾ റ​ഫ അ​തി​ർ​ത്തി​വ​ഴി ഗ​സ്സ​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കു​ന്നു

യു.​എ.​ഇ​യു​ടെ സ​ഹാ​യ വ​സ്തു​ക്ക​ൾ ഗ​സ്സ​യി​ലെ​ത്തി​ച്ചു

ദു​ബൈ: ‘ഓ​പ​റേ​ഷ​ൻ ഷി​വ​ൽ​റ​സ് നൈ​റ്റ് 3’യു​ടെ ഭാ​ഗ​മാ​യി ഈ ​ആ​ഴ്ച ഗ​സ്സ​യി​ൽ സ​ഹാ​യ​വ​സ്തു​ക്ക​ൾ എ​ത്തി​ച്ച്​ യു.​എ.​ഇ. റ​മ​ദാ​ൻ മാ​സ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഭ​ക്ഷ്യ​കി​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ സ​ഹാ​യ സാ​ധ​ന​ങ്ങ​ളാ​ണ് എ​ത്തി​ച്ച​ത്. കൂ​ടാ​തെ, ശൈ​ത്യ​കാ​ല വ​സ്ത്ര​ങ്ങ​ളും ഹീ​റ്റി​ങ്​ ഉ​പ​ക​ര​ണ​ങ്ങ​ളും ഗ​സ്സ​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു.

30 ട​ണി​ല​ധി​കം മ​രു​ന്നു​ക​ളും മെ​ഡി​ക്ക​ൽ സാ​മ​ഗ്രി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള വ​സ്തു​ക്ക​ളും ഗ​സ്സ​യി​ലെ​ത്തി​ച്ചി​ട്ടു​ണ്ട്. റ​ഫ​യി​ലെ യു.​എ.​ഇ ഫീ​ൽ​ഡ് ആ​ശു​പ​ത്രി​യു​ടെ​യും ഖാ​ൻ യൂ​നു​സി​ലെ എ​മി​റേ​റ്റ്സ് മെ​ഡി​ക്ക​ൽ സെ​ന്റ​റി​ന്റെ​യും ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യാ​ണ്​ ​മെ​ഡി​ക്ക​ൽ വ​സ്തു​ക്ക​ൾ വി​നി​യോ​ഗി​ക്കു​ന്ന​ത്. ഈ​ജി​പ്​​തി​ലെ അ​ൽ ആ​രി​ശി​ലെ യു.​എ.​ഇ മെ​ഡി​ക്ക​ൽ സം​ഘം 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ച്ച് മെ​ഡി​ക്ക​ൽ സാ​ധ​ന​ങ്ങ​ളു​ടെ ശേ​ഖ​ര​ണം, ക്ര​മീ​ക​ര​ണം, അ​യ​ക്ക​ൽ തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്നു​ണ്ട്. റ​മ​ദാ​ൻ മാ​സ​ത്തി​ലെ വ​രും​ദി​വ​സ​ങ്ങ​ളി​ലും സ​ഹാ​യം തു​ട​രു​മെ​ന്നും മാ​നു​ഷി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ടു​ള്ള യു.​എ.​ഇ​യു​ടെ പ്ര​തി​ബ​ദ്ധ​ത​യാ​ണ്​ ഇ​ത്​ വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - UAE aid supplies delivered to Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.