??? ????

ഫുജൈറയുടെ സ്വന്തം വ്യാപാരി  മൂസ ഹാജി ഇനി ഒാർമ

ഫുജൈറ:യു.എ.ഇയിലെ ആദ്യകാല പ്രവാസി മലയാളികളിലൊരാളാണ്​ കഴിഞ്ഞ ദിവസം കണ്ണൂർ പെരിങ്ങത്തൂർ പുല്ലൂക്കരയിൽ വിടവാങ്ങിയ പാലത്തായി തയ്യിൽ മൂസ ഹാജി.1970 കളുടെ തുടക്കത്തിൽ ഖോർഫക്കാനിൽ ലോഞ്ചിറങ്ങിയ അദ്ദേഹം  വലിയ കെട്ടിടങ്ങളോ ഷോപ്പുകളോ ഇല്ലാത്ത കാലത്ത്‌ ഉന്ത്‌ വണ്ടിയിൽ കച്ചവടം നടത്തിയ ആളായിരുന്നു.ഏറെ കഷ്​ടതകൾ നിറഞ്ഞതായിരുന്നു അദ്ദേഹത്തി​​െൻറ യു.എ.ഇയിലെ ആദ്യകാലമെങ്കിലും പിന്നീട്​ ഉയരങ്ങളിലേക്ക്​ കയറി.മൂസ്സക്കയെ അറിയാത്ത ഫുജൈറക്കാർ ഉണ്ടായിരുന്നില്ല.

ഫുജൈറയിലെ ആദ്യത്തെ സൂപ്പർമാർക്കറ്റ്‌ ആയ അൽ മദീനയുടെ സംരംഭകരിലൊരാളായിരുന്നു മൂസ ഹാജി. ഫുജൈറ ഭരണാധികാരികളുമായും രാജകുടുംബാംഗങ്ങളുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു അദ്ദേഹം. കണ്ണൂർ പാനൂരിനടുത്ത പാലത്തായി പ്രദേശത്തെ സമസ്​ത, മുസ്​ലിം ലീഗ്​  പ്രവർത്തകനായിരുന്നു.വളരെ ചെറുപ്പം മുതലേ ജീവിത പ്രാരാബ്​ധങ്ങളില്‍നിന്ന് കരകയറാന്‍ കഠിനാധ്വാനം ചെയ്ത വ്യക്തിയാണ്. ലാളിത്യവും സഹൃദയത്വവുമായിരുന്നു അദ്ദേഹത്തി​​െൻറ മുഖമുദ്ര. അതുകൊണ്ട്തന്നെ അറബികളുൾപടെയുള്ള വലിയൊരു സുഹൃദ് വലയം അദ്ദേഹത്തിനുണ്ടായിരുന്നു. പ്രവാസ ലോകത്തെ പരിചയക്കാർക്കൊക്കെ ആത്മബലം നൽകി.

നിയമപരവും സാമൂഹികപരവുമായ പ്രശ്നങ്ങളിലകപ്പെടുന്ന പ്രവാസി മലയാളികൾ സഹായത്തിനായി അദ്ദേഹത്തെ സമീപിച്ചിരുന്നു. മക്കളില്ലാത്ത അദ്ദേഹം മറ്റു കുട്ടികളോട് വലിയ സ്നേഹം കാണിച്ചു. മുസ്​ലിം ലീഗി​​െൻറ  സാമൂഹിക സംരംഭങ്ങളിലെ പങ്കാളിത്തം അദ്ദേഹത്തിന്​ വറുതിയുടെ കാലത്ത് പ്രവാസം ജീവിതം നയിച്ച് സമൂഹത്തിനും സമുദായത്തിനും മികച്ച സേവനങ്ങൾ ചെയ്​താണ്​ അദ്ദേഹം വിടപറഞ്ഞത്​.

Tags:    
News Summary - moosa haji obit-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.