ദുബൈ: ഈ കോവിഡ് കാലത്ത് ദുബൈ മെറ്റാകോർ ജനറൽ ട്രേഡിങ് ഉദ്യോഗസ്ഥൻ മോൻസി ജോണിന് മാതാപിതാക്കളെ നഷ്ടമായി. 23ന് വൈകീട്ടാണ് ചെങ്ങന്നൂർ കൊല്ലകടവ് ആലുംമൂട്ടിൽ കരസേന റിട്ട. ഹവിൽദാർ എ.ഒ. ജോൺ (ജോണി –92) മരിച്ചത്. കൊല്ലകടവ് സെൻറ് ആൻഡ്രൂസ് സി.എസ്.ഐ ചർച്ച് വാർഡൻ, പുളിഞ്ചുവട് ഗ്രന്ഥശാല സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് ഇദ്ദേഹം.
ഇക്കഴിഞ്ഞ ഏപ്രിൽ 19നായിരുന്നു മോൻസിയുടെ മാതാവ് അമ്മിണി ജോൺ മരിച്ചത്. ലോക്ഡൗൺ കാരണം മോൻസിക്കും മംഗളൂരുവിലുള്ള ഏക സഹോദരിക്കും മാതാവിെൻറ സംസ്കാരത്തിന് പങ്കെടുക്കാൻ കഴിഞ്ഞില്ല. ഇവരുടെ അഭാവത്തിൽ മോൻസിയുടെ മക്കളായ മോഹിത്തും രോഹിത്തുമാണ് അന്ത്യകർമങ്ങൾ നടത്തിയത്. മരുമക്കൾ: റെജി (ഫോർസൈറ്റ് ഓഫ്ഷോർ ഡ്രില്ലിങ്, അബൂദബി), വളഞ്ഞവട്ടം വടക്കേടത്ത് സുകു ജോൺ (മംഗളൂരു). ജോണിെൻറ സംസ്കാരം പിന്നീട് നടക്കും. നാട്ടിലേക്കു പോകാനുള്ള യാത്രാനുമതിക്ക് ശ്രമിക്കുകയാണ് മോൻസി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.