മോദിക്ക്​ സാ​യി​ദ് മെ​ഡ​ൽ

അ​ബൂ​ദ​ബി: ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്ക് രാ​ഷ്​​ട്ര​നേ​താ​ക്ക​ള്‍ക്ക് യു.​എ.​ഇ ന​ൽ​കു ​ന്ന പ​ര​മോ​ന്ന​ത ബ​ഹു​മ​തി​യാ​യ സാ​യി​ദ് മെ​ഡ​ല്‍. ഇ​ന്ത്യ-​യു.​എ.​ഇ ബ​ന്ധം ശ​ക്ത​മാ​ക്കു​ന്ന​തി​ല്‍ വ​ഹി​ച ്ച പ​ങ്ക് മാ​നി​ച്ചാ​ണ് ബ​ഹു​മ​തി. വ്യാ​ഴാ​ഴ്​​ച​യാ​ണ്​ യു.​എ.​ഇ പ്ര​സി​ഡ​ൻ​റ്​ ശൈ​ഖ്​ ഖ​ലീ​ഫ മെ​ഡ​ൽ പ്ര​ഖ്യ ാ​പി​ച്ച​ത്.

ഇ​ന്ത്യ​യും യു.​എ.​ഇ​യും ത​മ്മി​ലു​ള്ള ബ​ന്ധം ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​ൽ ന​രേ​​ന്ദ്ര മോ​ദി വ​ഹി​ച്ച പ​ങ്കി​നു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ്​ മെ​ഡ​ൽ സ​മ്മാ​നി​ക്കു​ന്ന​തെ​ന്ന്​ അ​ബൂ​ദ​ബി കി​രീ​ടാ​വ​കാ​ശി​യും യു.​എ.​ഇ സാ​യു​ധ സേ​നാ ഡെ​പ്യൂ​ട്ടി സു​പ്രീം ക​മാ​ൻ​ഡ​റു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ൻ ട്വീ​റ്റ്​ ചെ​യ്​​തു.

മോ​ദി​യെ ത​​​െൻറ ‘പ്രി​യ സു​ഹൃ​ത്ത്​’ എ​ന്ന്​ പ​രാ​മ​ർ​ശി​ച്ച മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ ഇ​രു രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ലെ ബ​ന്ധം ത​ന്ത്ര​പ്ര​ധാ​ന​വും സ​മ​ഗ്ര​വു​മാ​ണെ​ന്ന്​ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Tags:    
News Summary - Modi won Sayid medal - World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.