അബൂദബി: അബൂദബിയിലെ അൽറഹ്ബയിൽ നിർമിക്കുന്ന ഹൈന്ദവക്ഷേത്രത്തിെൻറ ഭൂമിപൂജ പ്രമുഖ സ്വാമിമാരുടെ നേതൃത്വത്തിൽ നടത്തി. ദുബൈ ഒപേറ ഹൗസിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന് പ്രതീകാത്മക ശിലാന്യാസം നടത്തിയതോടെയാണ് ക്ഷേത്രഭൂമിയിൽ പൂജ ആരംഭിച്ചത്. നൂറുകണക്കിന് വിശ്വാസികൾ പൂജക്ക് സാക്ഷ്യം വഹിച്ചു. വിവിധ രാജ്യങ്ങളിൽനിന്നുള്ളവർ പൂജ വീക്ഷിക്കാനെത്തിയിരുന്നു. ഒപേറ ഹൗസിൽ ഭൂമിപൂജയുടെ തത്സമയ സംപ്രേഷണം നടത്തി.
ബോചാസൻവാസി അക്ഷർ പുരുഷോത്തം സൻസ്ത (ബാപ്സ്) അന്താരാഷ്ട്ര കൺവീനർ ഇൗശ്വർ ചരൺ സ്വാമിയാണ് പൂജകൾക്ക് നേതൃത്വം നൽകിയത്. ബാപ്സ് സീനിയർ സാധു ബ്രഹ്മവിഹാരി ദാസ് മുഖ്യപ്രഭാഷണം നടത്തി. നിർമിക്കുന്നവരല്ല, ഉപയോഗിക്കുന്നവരാണ് ക്ഷേത്രത്തിെൻറ ഉടമകളെന്ന് അദ്ദേഹം പറഞ്ഞു. വ്യത്യസ്തതകളെല്ലാം മറന്ന് മനുഷ്യരെല്ലാവരും ഒരു കുടുംബാംഗങ്ങളെ പോലെ വസിക്കണം. സ്നേഹവും സമാധാനവുമാണ് മതങ്ങൾ ഘോഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജെയ്ൻ ആത്മീയാചാര്യൻ രാകേഷ് ഭായിയും പ്രസംഗിച്ചു.
ക്ഷേത്രത്തിെൻറ നിർമാണം മൂന്ന് മാസത്തിനുശേഷം ആരംഭിക്കുമെന്ന് സാധു ബ്രഹ്മവിഹാരി ദാസ് വാർത്താലേഖകരോട് പറഞ്ഞു. മുഴുവൻ പദ്ധതിയും ആസൂത്രണം ചെയ്തതിന് ശേഷമേ നിർമാണം ആരംഭിക്കൂ. ക്ഷേത്രത്തിെൻറ അന്തിമ രൂപരേഖ തയാറാക്കിയിട്ടില്ല. ഇതിന് ശേഷം മാത്രമേ പദ്ധതിക്ക് എത്ര ചെലവ് വരൂ എന്ന് പറയാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. േക്ഷത്രത്തെ കുറിച്ചുള്ള ഹ്രസ്വവിഡിയോ ചടങ്ങിൽ പ്രദർശിപ്പിച്ചു.
ഉദ്യാനം, പ്രാർഥനാമുറികൾ, പ്രദർശനഹാളുകൾ, സ്പോർട്സ് ഏരിയ, ഭക്ഷ്യസ്റ്റാൾ തുടങ്ങിയവ 13.5 ഏക്കർ സ്ഥലത്തെ ക്ഷേത്രസമുച്ചയത്തിലുണ്ടാകും. ഇന്ത്യയിൽനിന്ന് കൊത്തുപണി ചെയ്ത കല്ലുകൾ കൊണ്ടുവന്നാണ് ക്ഷേത്രം നിർമിക്കുക. 2020 ഒാടെ നിർമാണം പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.