????? ?????? ???????????? ??.?.????? ???? ???????? ??????????? ????????????? ????????????? ??????????????. ??????? ????????? ????? ????, ????? ???????? ?????? ?????? ??? ?????????? ?????

റുപേ കാർഡിന്​ ഇനി യു.എ.ഇയിലും പ്രാബല്യം

ദുബൈ: മാസ്​റ്റർ -വിസ കാർഡുകളുടെ ഇന്ത്യൻ ബദലായ റുപേ കാർഡിന്​​ ഇനി യു.എ.ഇയിലെ വാണിജ്യ-വ്യാപാര സ്​ഥാപനങ്ങളിലും പ് രാബല്യം. അബൂദബിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ നാഷനൽ പേയ്​മ​െൻറ്​ കോർപറേഷൻ ഒാഫ്​ ഇന്ത്യ ചീഫ്​ ഡിജിറ്റൽ ഒാഫീസർ ആരിഫ്​ ഖാൻ പ്യാരേഭായിയും മെർകുറി പേയ്​മ​െൻറ്​ സർവീസസ്​ ഗ്രൂപ്പ ്​ ചെയർമാൻ സിമോൺ ഹസ്​ലവും ഇതു സംബന്ധിച്ച ധാരണാപത്രം കൈമാറി.

എമിറേറ്റ്​സ്​ പാലസ്​ ഹോട്ടലിൽ താൽകാലികമായി ഒരുക്കിയ ഛപ്പൻഭോഗ്​ മധുരപലഹാര ശാലയുടെ കൗണ്ടറിൽ നിന്ന്​ ഒരു കിലോ മോതിചോർ ലഡ്ഡുവാങ്ങി മോദി ആദ്യ വിൽപന നടത്തി. ബഹ്​റൈനിലെ ശ്രീനാഥ്​ജി ക്ഷേത്രത്തിലേക്കുള്ള പ്രസാദമായി ഇത്​ ഉപയോഗിക്കുമെന്ന്​ പ്രധാനമന്ത്രി പിന്നീട്​ ട്വിറ്ററിൽ അറിയിച്ചു.

1.75 ലക്ഷം വ്യാപാര സ്​ഥാപനങ്ങളിലും 5000 എ.ടി.എമ്മുകളിലും ഇനി മുതൽ റുപേ കാർഡ്​ ഉപയോഗിച്ച്​ ഇടപാട്​ നടത്താം. എമിറേറ്റ്​സ്​ എൻ.ബി.ഡി, ഫസ്​റ്റ്​ അബൂദബി ബാങ്ക്​, ബാങ്ക്​ ഒാഫ്​ ബറോഡ എന്നീ പ്രധാന ബാങ്കുകളിലും പണമിടപാടുകൾക്ക്​ റുപേ കാർഡ്​ ഉപയോഗിക്കാം. ഇതിനു പുറമെ 21 ഇൻഡോ^യു.എ.ഇ വ്യവസായ ഗ്രൂപ്പുകളും റുപേ കാർഡ്​ നെറ്റ്​വർക്കിൽ ചേരുമെന്ന്​ പ്രഖ്യാപിച്ചു.

എൻ.എം.സി ഹെൽത്​ കെയർ, ലുലു ഗ്രൂപ്പ്​, വി.പി.എസ്​ ഹെൽത്​കെയർ, ആസ്​റ്റർ ഡി.എം. ഹെൽത്​ കെയർ, ലാൻറ്​മാർക്​ ഗ്രൂപ്പ്​, ശോഭ ലിമിറ്റഡ്​, അപാരൽ ഗ്രൂപ്പ്​, നികായി ഗ്രൂപ്പ്​, റീഗൽ ഗ്രൂപ്പ് ഒാഫ്​ കമ്പനീസ്​, ​െഎ.ടി.എൽ കോസ്​മോസ്​, ജഷൻമാൾ നാഷനൽ കമ്പനി, അല്ലാന ഗ്രൂപ്പ്​, പെട്രോകെം മിഡിൽ ഇൗസ്​റ്റ്​, അൽ ദൊവാബി ഗ്രൂപ്പ്​, യു.പി.എൽ ഗ്രൂപ്പ്​, കൊനാറസ്​, അൽമായ ഗ്രൂപ്പ്, ഇ.പി.എസ്​ സർവീസ്​, ഇമാർ, ഡി.പി വേൾഡ്​ എന്നീ സ്​ഥാപനങ്ങളാണ് റുപേ കാർഡ്​ സേവനം പ്രാബല്യത്തിലാക്കുക. യു.എ.ഇയിലെ ഇന്ത്യൻ അംബാസഡർ നവ്​ദീപ്​ സിങ്​ സുരിയും വ്യാപാര പ്രമുഖരായ യൂസുഫലി എം.എ, ഡോ.ബി.ആർ. ഷെട്ടി, ഡോ. ഷംസീർ വയലിൽ, ഡോ. ആസാദ്​ മുപ്പൻ, കമൽ വചാനി, സുരീന്ദർ സിങ്​ കന്ദാരി തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

Tags:    
News Summary - Modi launches India's RuPay card in UAE - Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.