മി​റാ​ക്ൾ എ​ഫ്.​സി ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ലെജേ​താ​ക്ക​ൾ

മിറാക്ൾ എഫ്.സി ഫുട്ബാൾ ടൂർണമെന്‍റ് സ്പോട്ടിങ് അബൂദബി ജേതാക്കൾ

അൽഐൻ: യു.എ.ഇയിലെ മികച്ച ഫുട്ബാൾ, ക്രിക്കറ്റ്‌ ക്ലബുകളിൽ ഒന്നായ മിറാക്ൾ എഫ്.സി അൽഐൻ സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്‍റിൽ സ്പോട്ടിങ് അബൂദബി ജേതാക്കളായി. അൽഐൻ ഫാം ടീം രണ്ടാം സ്ഥാനവും മിറാക്ൾ എഫ്.സി മൂന്നാം സ്ഥാനവും നേടി.സ്പോർട്ടിങ് താരം അഷ്ഫൽ ടൂർണമെന്‍റിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. മികച്ച ഗോൾകീപ്പർക്കുള്ള അവാർഡിന് മിറാക്ൾ എഫ്.സിയുടെ ഫയാസ് അർഹനായി.

അൽഐൻ ഇക്യുസ്ട്രിയൻ ഷൂട്ടിങ് ക്ലബിൽ നടന്ന ടൂർണമെന്‍റിൽ യു.എ.ഇയിലെ 16 മികച്ച ടീമുകളാണ് മാറ്റുരച്ചത്. ടൂർണമെന്‍റ് ഇന്ത്യൻ സോഷ്യൽ സെന്‍റർ പ്രസിഡന്‍റ് റസൽ മുഹമ്മദ് സാലി ഉദ്ഘാടനം ചെയ്തു. മിറാക്ൾ പ്രസിഡന്‍റ് ഷമീർ കൊടിയിൽ സ്വാഗതം പറഞ്ഞു. ഇന്ത്യൻ സോഷ്യൽ സെന്‍റർ സെക്രട്ടറി സന്തോഷ്‌, ഡോ. ഷാഹുൽ ഹമീദ്, മുൻ ഐ.എസ്.സി പ്രസിഡന്‍റ് ജിമ്മി, അശോകൻ, ടെൻ പ്ലസ് നവാസ്, സ്വീറ്റ് വേൾഡ് ജംഷീർ എന്നിവർ ആശംസ നേർന്നു. മുഹമ്മദ് ബാവ, പി.ടി അമീർ, മുഹാദ്, ഷാജഹാൻ എന്നിവർ ടൂർണമെന്‍റിന്‍റെ ഭാഗമായി.

കോഓഡിനേറ്റർ കോയ മാസ്റ്റർ ടൂർണമെന്‍റ് നിയന്ത്രിച്ചു. കമ്മിറ്റി അംഗങ്ങളായ ഹൈദർ, സലാം, അർഷാദ്, മൊയ്തു, ഇക്ബാൽ, റിഫാസ്, ഉമ്മർ, മുജീബ്, ഷബീബ് എന്നിവർ വിജയികൾക്കുള്ള ട്രോഫികളും മെഡലുകളും വിതരണം ചെയ്തു. മിറാക്ൾ സെക്രട്ടറി അർഷാദ് ചടങ്ങിൽ നന്ദി പറഞ്ഞു.

Tags:    
News Summary - Miracle FC Football Tournament Winners Sporting Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.