ദുബൈ: ജീവിത ചെലവേറുന്നതു സംബന്ധിച്ച് റേഡിയോ പരിപാടിയിലൂടെ വേദന പങ്കുവെച്ച ഇമറാത്തി വയോധികന് ഇന്ന് നടക്കുന്ന യു.എ.ഇ മന്ത്രിസഭാ യോഗത്തിൽ പങ്കുചേരാൻ ശൈഖ് മുഹമ്മദിെൻറ ക്ഷണം. അജ്മാൻ റേഡിയോയുടെ തത്സമയ പരിപാടിയിലൂടെ സങ്കടം പറഞ്ഞ റാസൽഖൈമ സ്വദേശിയായ അൽ മസ്റൂഇ(57)യെ അവതാരകൻ പരിഹസിച്ചതായി പരാതി ഉയർന്നതിനെ തുടർന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം വിഷയത്തിൽ ഇടപെട്ടിരുന്നു.
അദ്ദേഹത്തിനും കുടുംബത്തിനും ആവശ്യമായ സൗകര്യങ്ങളെല്ലാം 24 മണിക്കൂറിനകം ഒരുക്കി നൽകാനും ഉത്തരവിട്ടിരുന്നു. അതിനു പിന്നാലെയാണ് താഴ്ന്ന വരുമാനക്കാരായ പൗരൻമാർ എങ്ങിനെ ജീവിക്കുന്നു എന്നത് ചർച്ച ചെയ്യാനും അവർക്കുള്ള ക്ഷേമപദ്ധതിക്ക് രൂപം നൽകാനും ലക്ഷ്യമിടുന്ന മന്ത്രിസഭാ യോഗത്തിലേക്ക് ക്ഷണിക്കാൻ വൈസ് പ്രസിഡൻറ് തീരുമാനിച്ചത്. ഇക്കാര്യം യു.എ.ഇ വാർത്ത ഏജൻസിയായ വാം ആണ്പുറത്തുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.