റാ​ക് സെ​യ്ഫ് ഹോ​സ്പി​റ്റ​ലി​ല്‍ കെ.​എം.​സി.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ന്ന ഇ​ഫ്താ​ര്‍ കി​റ്റ് വി​ത​ര​ണം

റാക് കെ.എം.സി.സിയെ ആദരിച്ച് ആരോഗ്യ മന്ത്രാലയം

റാസല്‍ഖൈമ: ജീവകാരുണ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് റാക് കെ.എം.സി.സിക്ക് പ്രശസ്തി ഫലകം സമ്മാനിച്ച് ആരോഗ്യമന്ത്രാലയം. ശൈഖ് സായിദ് ഹ്യുമാനിറ്റേറിയന്‍ ദിനത്തോടനുബന്ധിച്ച് സെയ്ഫ് ആശുപത്രിയില്‍ ഡ്യൂട്ടിയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇഫ്താര്‍ കിറ്റുകളുടെ വിതരണം,കഴിഞ്ഞ കോവിഡ്കാല ഈദ് ദിനത്തില്‍ മേഖലയിലെ ഐസൊലേഷന്‍ സെന്‍ററുകളിലെ രോഗികള്‍ക്ക് ഭക്ഷണക്കിറ്റുകള്‍ എത്തിച്ചത് തുടങ്ങിയവ മുന്‍ നിര്‍ത്തിയാണ് റാക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്‍റ് തഖ്ദീര്‍ ഫലകം സമ്മാനിച്ചതെന്ന് കെ.എം.സി.സി ഭാരവാഹികള്‍ പറഞ്ഞു. റാക് ഇബ്രാഹീം ബിന്‍ ഹമദ് ആശുപത്രിയിലെ ഡോ. യൂസുഫ് അല്‍തയ്ര്‍, മാനേജര്‍ മിസ്മുന യൂനുസ് അല്‍ ഹമ്മാദി എന്നിവരില്‍നിന്ന് കെ.എം.സി.സി ഭാരവാഹികളായ ഹനീഫ പാനൂര്‍, അയൂബ് കോയക്കാന്‍, റഹീം ജുല്‍ഫാര്‍, മര്‍ഹബ താജുദ്ദീന്‍ എന്നിവര്‍ ഉപഹാരം ഏറ്റുവാങ്ങി.

Tags:    
News Summary - Ministry of Health in honor of Rak KMCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.