ഷാർജ: ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിെൻറ പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ പ്രകാശനം ചെയ്തു. മലബാര്‍ കലാപത്തെ ആധാരമാക്കി നേരത്തേ മലയാളത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിെൻറ ഇംഗ്ലീഷ് പരിഭാഷ റീവിസിറ്റിങ് മലബാര്‍ റിബല്ലിയന്‍ 1921 മീഡിയ കൗണ്‍സില്‍ ചെയര്മാന് ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് ആല്‍ഖാസിമിയാണ് പ്രകാശനം ചെയ്തത്. ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലി കോപ്പി ഏറ്റുവാങ്ങി. മലബാര്‍ കലാപം ഹിന്ദു-മുസ്ലിം സാഹോദര്യത്തിെൻറ കൂടി ചരിത്രമാണെന്ന് കെ.ടി ജലീല്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ബ്രിട്ടാസ് ഷാര്‍ജ ഭരണാധികാരിയുമായി നടത്തിയ അഭിമുഖത്തിെൻറ അടിസ്ഥാനത്തില്‍ തയാറാക്കിയ പുസ്തകത്തിെൻറ ഇംഗ്ലീഷ് പരിഭാഷ ‘സുല്‍ത്താന്‍ ഓഫ് ലെറ്റേഴ്സും’ ശൈഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് പ്രകാശനം ചെയ്തു.
ഷാര്‍ജ ബുക്ക് അതോറിറ്റി എക്സ്റ്റേണല്‍ അഫയേഴ്സ് എക്സിക്യൂട്ടീവ് മോഹന്‍കുമാര്‍ കോപ്പി ഏറ്റുവാങ്ങി. അനിതപടനാട്ടില് എഴുതിയ ഷാര്‍ജ ഭരണാധികാരിയുടെ ജീവചരിത്രം ഫ്രം ഡ്രീമര്‍ ടു വിഷണറിയും പുറത്തിറക്കി. ഷാര്‍ജ ഭരണാധികാരിയുടെ സാമ്പത്തിക ഉപദേഷ്ടാവ് സയ്യിദ് മുഹമ്മദ് ആദ്യ കോപ്പി സ്വീകരിച്ചു. മീഡിയാ വൺ ചാനൽ മിഡിൽ ഇൗസ്റ്റ് വാർത്താ വിഭാഗം മേധാവി എം.സി.എ നാസര്‍ ഉപഹാരം കൈമാറി. അറിവിനെയും അക്ഷരങ്ങളെയും ഇത്രമേൽ സ്നേഹിച്ച ഒരു ഭരണാധികാരി ഉള്ളത് കൊണ്ടാണ് ഇങ്ങനെയൊരു പുസ്തകമേള ഇവിടെ നടക്കുന്നതെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. ഇത് പുസ്തകങ്ങളുടെ ഒരു വിപണന കേന്ദ്രമോ, മേളയോ അല്ല. അതിനപ്പുറം ഒരു പാട് ഭാഷകളുടെയും സംസ്കാരങ്ങളുടെയും അറിവിെൻറയും സമന്വയമാണ് ഇവിടെ കാണാൻ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.