ഷാർജ: യു.എ.ഇ. ഐ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച പ്രഥമ മില്ലത്ത് ട്രോഫി ഫുട്ബോ ൾ ടൂർണമെൻറിൽ മാഞ്ചസ്റ്റർ ഷിപ്പിംഗിനെ പരാജായപ്പെടുത്തി അൽെഎൻ അൽ ഫുറാത് ഗ്രൂപ ്പ് ജി സെവൻ ജേതാക്കളായി. ഒന്നാം സ്ഥാനം നേടിയ ടീമിന് പ്രമുഖ വ്യവസായി നെല്ലറ ഷംസുദ്ദീനു ം, രണ്ടാം സ്ഥാനം നേടിയ ടീമിന് ഖാൻപാറയിലും ട്രോഫികൾ വിതരണം ചെയ്തു. ഒന്നാം സ്ഥാനം നേടിയ ടീമിന് 5001 രൂപ ക്യാഷ് അവാർഡ് ടൂർണമെൻറ് ചീഫ് കോഡിനേറ്റർ സലാം തൃക്കരിപൂരും, രണ്ടാം സ്ഥാനം നേടിയ ടീമിന് 3001 രൂപ ക്യാഷ് അവാർഡ് ഷൗക്കത്തലി പൂച്ചക്കാടും
നൽകി.
ഷാർജ വൻഡറേർസ് ഫിഫോ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിെൻറ ഔപചാരിക ഉദ്ഘാടനം സന്തോഷ് ട്രോഫി ഫുട്ബോൾ കോച്ച് സതീവൻ ബാലൻ നിർവഹിച്ചു.
ദുബൈ ഇക്കോണമിക് ഡിപ്പാർട്ട്മെൻറ് സീനിയർ മാനേജർ കേണൽ ഉമർ അബ്ദുൽ റഹ്മാൻ സൈഫ് അൽ സാലേഹ് മുഖ്യാതിഥിയായിരുന്നു, കുഞ്ഞാവുകുട്ടി ഖാദർ, നബീൽ അഹമ്മദ്, റഷീദ് താനൂർ, ഫാറൂഖ് അതിഞ്ഞാൽ, ബക്കർ ഗുരുവായൂർ, മുസ്തു ഏരിയാൽ, കരീം മല്ലം, യൂനുസ് അതിഞ്ഞാൽ, റാഫി അബൂദബി, ജാസിർ, റസാഖ് മവ്വൽ, മജീദ് പൂച്ചക്കാട്, അഷ്റഫ് തച്ചോടത്ത്, ഷംസു ഷാർജ, തുടങ്ങിവർ നേതൃത്വം നൽകി. ചെയർമാൻ എം.റിയാസ് തിരുവനന്തപുരം സ്വാഗതവും, ട്രഷറർ താഹിറലി പൊറപ്പാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.