ആംഫി തിയറ്ററിൽ നടന്ന സൈനിക ബാൻഡിന്റെ മ്യൂസിക്കൽ ഷോ
ഷാർജ: ഖോർഫക്കാൻ ആംഫി തിയറ്ററിൽ ഷാർജ പൊലീസ് അക്കാദമിയുമായി ചേർന്ന് ഷാർജ പൊലീസ് നടത്തിയ ആദ്യ മിലിട്ടറി മ്യൂസിക്കൽ ഷോ കാണികൾക്ക് ആവേശവും പുതിയ അനുഭവം സമ്മാനിക്കുന്നതായി. എമിറേറ്റിലെ വിവിധ നഗരങ്ങളിലുടനീളം സ്ഥിരമായി സംഘടിപ്പിച്ചുവരുന്ന സംഗീത പ്രകടനങ്ങളുടെ ഭാഗമായാണ് ആംഫി തിയറ്ററിലും മ്യൂസിക് ഷോ അരങ്ങേറിയതെന്ന് ഷാർജ പൊലീസ് അക്കാദമി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജനറൽ മുഹമ്മദ് ഖാമിസ് അൽ ഉസ്മാനി പറഞ്ഞു.
എല്ലാ ജനവിഭാഗങ്ങൾക്കിടയിലും ദേശീയ അഭിമാനബോധം വളർത്താൻ ലക്ഷ്യമിട്ടാണ് സൈനിക ബാൻഡിന്റെ പ്രകടനങ്ങൾ സംഘടിപ്പിക്കുന്നത്. എമിറേറ്റിലെ വിനോദ സഞ്ചാരമേഖലയെ പ്രോത്സാഹിപ്പിക്കാനും ടൂറിസ്റ്റുകളെ ആകർഷിക്കാനുമായി ഷാർജയിലേയും മധ്യ, കിഴക്കൻ മേഖലകളിലേയും വിവിധ വേദികളിലും ഇത്തരം സംഗീത പ്രകടനങ്ങൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.