വെ​സ്റ്റ്​​ ബാ​ങ്കി​ൽ കു​ടി​യേ​റ്റം: ഇ​സ്രാ​യേ​ൽ ന​ട​പ​ടി​യെ അ​പ​ല​പി​ച്ച്​ യു.​എ.​ഇ

ദു​ബൈ: വെ​സ്റ്റ്​ ബാ​ങ്കി​ൽ പു​തി​യ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ത്തി​ന്​ അം​ഗീ​കാ​രം ന​ൽ​കി​യ ഇ​സ്രാ​യേ​ൽ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ അ​പ​ല​പി​ച്ച്​ യു.​എ.​ഇ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. അ​ധി​നി​വി​ഷ്ട ഫ​ല​സ്തീ​ൻ പ്ര​ദേ​ശ​ങ്ങ​ളു​ടെ നി​യ​മ​പ​ര​വും ച​രി​ത്ര​പ​ര​വു​മാ​യ നി​ല​വി​ലെ സ്ഥി​തി​യി​ൽ മാ​റ്റം വ​രു​ത്തു​ന്ന എ​ല്ലാ ന​ട​പ​ടി​ക​ളെ​യും ത​ള്ളി​ക്ക​ള​യു​ന്ന​താ​യും പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്​​ത​മാ​ക്കി.

അ​ന്താ​രാ​ഷ്ട്ര പ്ര​മേ​യ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന എ​ല്ലാ ന​ട​പ​ടി​ക​ളും യു.​എ.​ഇ നി​ര​സി​ക്കു​ന്നു. ഇ​ത്ത​രം ന​ട​പ​ടി​ക​ൾ മേ​ഖ​ല​യി​ൽ സം​ഘ​ർ​ഷാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​ന്ന​തും സ​മാ​ധാ​ന​വും സ്ഥി​ര​ത​യും കൈ​വ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ചെ​യ്യും.

മി​ഡി​ലീ​സ്റ്റി​ലെ സ​മാ​ധാ​ന​പ്ര​ക്രി​യ മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള എ​ല്ലാ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ശ്ര​മ​ങ്ങ​ളെ​യും പി​ന്തു​ണ​ക്കു​ക​യും ദ്വി​രാ​ഷ്ട്ര പ​രി​ഹാ​ര​ത്തി​നും സ്വ​ത​ന്ത്ര ഫ​ല​സ്തീ​ൻ രാ​ഷ്ട്രം സ്ഥാ​പി​ക്കു​ന്ന​തി​നും ഭീ​ഷ​ണി​യാ​യ നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കേ​ണ്ട​തു​മു​ണ്ട്. സ​മാ​ധാ​ന​വും നീ​തി​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും സ​ഹോ​ദ​ര​ങ്ങ​ളാ​യ ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​നു​ള്ള പ്ര​തി​ബ​ദ്ധ​ത​യി​ൽ യു.​എ.​ഇ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യും ചെ​യ്യു​ന്നു -പ്ര​സ്താ​വ​ന കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​മാ​ധാ​നം കൈ​വ​രി​ക്കാ​ൻ എ​ല്ലാ ശ്ര​മ​ങ്ങ​ളും മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും പ്ര​സ്താ​വ​ന അ​ന്താ​രാ​ഷ്ട്ര​സ​മൂ​ഹ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Migration in West Bank- UAE condemns Israel's actions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.