1.എബൻ സെബി സാക്ക് 2.ശ്രീഭഗത് നാഥ് 3.ദക്ഷ രജീഷ്
ഷാർജ: നെഹ്റുവിയൻ ചിന്തകൾക്ക് പ്രസക്തിയേറുന്ന കാലത്താണ് നാം ജീവിക്കുന്നതെന്നും ഇന്ത്യ എന്ന ആശയത്തെ കണ്ടെത്തിയതിലും രൂപപ്പെടുത്തിയതിലും ജവഹർ ലാൽ നെഹ്റുവിന്റെ പങ്ക് അത്രത്തോളം വലുതായിരുന്നുവെന്നും ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ അഭിപ്രായപ്പെട്ടു. ഷാർജ മഹാത്മ ഗാന്ധി കൾചറൽ ഫോറം (എം.ജി.സി.എഫ്) സംഘടിപ്പിച്ച ശിശുദിന ആഘോഷവും ബാലവേദി രൂപവത്കരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ എം.ജി.സി.എഫ് പ്രസിഡന്റ് നൗഷാദ് മന്ദങ്കാവ് അധ്യക്ഷത വഹിച്ചു.
മഞ്ജു പ്രിൻസ് മുഖ്യ പ്രഭാഷണം നടത്തി. സാദിഖ് മനാലത്ത്, ഗായത്രി എസ്.ആർ നാഥ്, രാഖി ശെൽവിൽ, സിൽജ സിവി, സന്ധ്യ രജീഷ്, സവിത ജിനോ, പുണ്യ ഷാജി എന്നിവർ സംസാരിച്ചു. എം.ജി.സി.എഫ് ജന. സെക്രട്ടറി ഹരി ഭക്തവത്സലൻ സ്വാഗതവും ട്രഷറർ പി.വി. സുകേശൻ നന്ദിയും പറഞ്ഞു. പ്രവീൺ വക്കേക്കാട്ട്, കെ. അബ്ദുൽ നാസർ, ഷഫീഖ് പുതുക്കുടി, ശിഹാബ് തറയിൽ എന്നിവർ നേതൃത്വം നൽകി. എം.ജി.സി.എഫ് ബാലവേദി ഭാരവാഹികളായി എബൻ സെബി സാക്ക് (പ്രസിഡന്റ്), ശിവാനി, ഇശാൻവി ബിനിൽ (വൈ. പ്രസി), ശ്രീഭഗത് നാഥ് (ജന. സെക്രട്ടറി), മുഹമ്മദ് സബീൽ, സാറാ ശെൽവിൻ, ഖ്യതി ജിനോ (ജോ. സെക്രട്ടറി), ദക്ഷ രജീഷ് (ട്രഷറർ), ഫാത്തിമ റിസ്വാന (ജോ. ട്രഷറർ) എന്നിവരെയും 21 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.