റൂട്ട് 2020 മെട്രോ പാതയിലെ തുരങ്കം കുഴിക്കൽ പൂര്‍ത്തിയായി

ദുബൈ: 2020ൽ ദുബൈ ആതിഥ്യമരുളുന്ന എക്​സ്​​േപാ2020യുടെ മുഖ്യവേദിയിലേക്ക്​ സുഗമ സഞ്ചാരമൊരുക്കാൻ ദുബൈ മെട്രോ തയ്യാറാക്കുന്ന ‘റൂട്ട്2020 പാതക്കായുള്ള തുരങ്കം  കുഴിക്കൽ പൂര്‍ത്തിയായി. പുതിയ പാതക്കായി 3.2 കിലോമീറ്റര്‍ നീളമുള്ള തുരങ്കമാണ് നിര്‍മിച്ചതെന്ന്​ റോഡ്​ ഗതാഗത അതോറിറ്റി ചെയർമാൻ മത്താർ അൽ തായർ അറിയിച്ചു.

കഴിഞ്ഞ ഒക്ടോബറിലാണ് റൂട്ട് 2020 യുടെ ഭാഗമായ തുരങ്കനിര്‍മാണം തുടങ്ങിയത്. ഡിസ്കവറി ഗാര്‍ഡന്‍ പരിസരത്ത് നിന്ന് തുടങ്ങി ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്, ദുബൈ ഇന്‍വെസ്റ്റ് പാര്‍ക്ക് എന്നിവ വഴി ഗ്രീന്‍ കമ്യൂണിറ്റി വരെ നീളുന്നതാണ്​ ഇൗ ഭൂഗര്‍ഭപാത. ഭൂനിരപ്പിന് താഴെ 12 മുതല്‍ 36 വരെ മീറ്റര്‍ ആഴത്തിലാണ് പാത കടന്നുപോകുന്നത്. അല്‍വുഗീഷ എന്ന് പേരിട്ട കൂറ്റൻ   ബോറിങ് മെഷീന്‍ ഉപയോഗിച്ചായിരുന്നു തുരങ്കം നിര്‍മാണം.  ഏറെ പരിസ്​ഥിതി സൗഹൃദമാണ്​ യന്ത്രമെന്നും ഭൂമിക്ക്​ യാതൊരു വിധ ആഘാതങ്ങളും ഏൽപ്പിക്കാതെ എത്ര കട്ടിയേറിയ പാറയും ഭേദിക്കാൻ കെൽപ്പുള്ളതാണ്​ വുഗീഷ. 

നിർമാണ ചെലവ്​ കുറക്കാനും ഇതു സഹായകമായി.  ദുബൈ മെട്രോയുടെ റെഡ് ലൈനില്‍ നിന്ന് നഖീല്‍ ഹാര്‍ബര്‍ മുതല്‍ എക്സ്പോ2020 വേദിയിലേക്കാണ് റൂട്ട് 2020 പാത.  എക്​സ്​പോയുടെ ഒരുക്കങ്ങൾക്കിടയിൽ തന്നെ പാത  നിര്‍മാണം പൂര്‍ത്തിയാകും.എക്​സ്​പോ2020ന്​ എത്തുന്നതിൽ 20 ശതമാനം പേർ ഇൗ റൂട്ട്​ ഉപയോഗിക്കുമെന്നാണ്​ കണക്കുകൂട്ടൽ. പ്രവൃത്തി ദിവസങ്ങളിൽ 35000 പേരും  വാരാന്ത്യങ്ങളിൽ 47,000 പേരുമാണ്​ മെട്രോ മുഖേന എക്​സ്​പോക്ക്​ എത്തുമെന്ന്​ പ്രതീക്ഷിക്കുന്നത്​. 

Tags:    
News Summary - metro-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.