മെട്രോ ശുചിമുറികളിൽ കൈ ഉണക്കാൻ ആധുനിക ഡ്രയർ

ദുബൈ: മെട്രോ സ്​റ്റേഷനുകളിലെ ശുചിമുറിയിൽ ഇനി കൈ ഉണക്കൽ ഏറെ എളുപ്പം. ശുചിത്വ നിലവാരം ഏറെ കൃത്യമായി പാലിക്കുന്ന ദുബൈ മെട്രോയുടെ പുതിയ ആകർഷണീയതയാണ്​ ഡിസൈനിലും പ്രവർത്തനത്തിലും ഏറെ പുതുമയുള്ള ആധുനിക ഡ്രയർ. സിഗററ്റ്​ പുക, ചെള്ള്​, താരൻ, പൊടി പടലങ്ങൾ എന്നിവ​െയല്ലാം അരിച്ച്​ ശുദ്ധീകരിക്കാൻ ശേഷിയുള്ള ഹൈ എഫിഷ്യൻസി പർട്ടികുലേറ്റ്​ എയർ (എച്ച്​.ഇ.പി.എ) ഫിൽറ്റർ ഘടിപ്പിച്ചവയാണിത്​. നിലവിൽ ഉപയോഗിച്ചു വരുന്ന ഡ്രയറുകളെക്കാൾ വേഗത്തിലും വൃത്തിയിലും ഉപയോഗിക്കാൻ ക​ഴിയുന്ന പുത്തൻ ഡ്രയറുകൾ ദുബൈ മെട്രോ സ്​റ്റേഷനുകളിൽ കഴിഞ്ഞ ദിവസമാണ്​   സ്​ഥാപിച്ചത്​. പത്തു സെക്കൻറിൽ പൂർണശുദ്ധമായ കാറ്റു ​െകാണ്ട്​ കൈകൾ ഉണക്കാൻ കഴിയുമെന്നതാണ്​ യന്ത്രത്തി​​െൻറ സവിശേഷതയായി പറയുന്നത്​. യാത്രക്കാർ കൈ തുടച്ച്​ ഒഴിവാക്കുന്ന കടലാസ്​ മാലിന്യം വലിയ തോതിൽ കുറവു വരുത്താനും ഇതു വഴി സാധിക്കും.
Tags:    
News Summary - metro drayer-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.