മെഗാ എം.എം.പി.എൽ സീസൺ 6ന്റെ സമാപന ചടങ്ങിലെ സദസ്സ്
ദുബൈ: കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ് മാസത്തോളം നീണ്ടുനിന്ന മെഗാ എം.എം.പി.എൽ സീസൺ 6ന് ദുബൈയിലെ അബു ഹൈൽ സ്പോർട്സ് ബേ ഗ്രൗണ്ടിൽ സമാപനമായി.
നിരവധിപേർ പങ്കെടുത്ത സമാപന ചടങ്ങിൽ കായിക-സാംസ്കാരിക പരിപാടികൾ ശ്രദ്ധേയമായി. സമാപന സംഗമം പാണക്കാട് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ മാസങ്ങളിൽ ബാഡ്മിന്റൺ, ഓവർ ആം ക്രിക്കറ്റ്, വോളിബാൾ, അണ്ടർ ആം ക്രിക്കറ്റ്, സോക്കർ ലീഗ്, ഫാമിലി മീറ്റ് തുടങ്ങിയ പരിപാടികൾ അരങ്ങേറി.
വിഭിന്ന മേഖലകളിൽ മികവ് തെളിയിച്ച ആരിഫ് മജ്ബൈൽ, ഫസൽ ബംബ്രാണ, ശരീഫ് ഉളുവാർ, സന ശരീഫ്, അസീസ് കമാലിയ, മുഹമ്മദ് ഹനീഫ് ഹൈഫ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ഹൃസ്വ സന്ദർശനാർഥം യു.എ.ഇയിലെത്തിയ മുസ്ലിം ലീഗ് നേതാക്കളായ മാഹിൻ കേളോട്ട്, ഗോൾഡൻ അബ്ദുൽ റഹ്മാൻ, പി.ടി.എ റഹ്മാൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ഇബ്രാഹിം ബേരികെ അധ്യക്ഷത വഹിച്ചു.
അഡ്വ. ഇബ്രാഹിം ഖലീൽ, ഹംസ തോട്ടി, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, സലാം കന്യപ്പാടി, ടി.ആർ ഹനീഫ്, ഡോ. ഇസ്മായിൽ എന്നിവരും പങ്കെടുത്തു. സൈഫുദ്ദീൻ മൊഗ്രാൽ സ്വാഗതവും മൻസൂർ മർത്യ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.