???? ?????? ??? ?????? ?? ???????? ????????? ????? ??????? ????? ??????????

ഇന്ത്യൻ സ്​ഥാനപതി ​ അജ്​മാൻ ഭരണാധികാരിയെ സന്ദർ​ശിച്ചു

അജ്​മാൻ: യു.എ.ഇയിലെ ഇന്ത്യൻ സ്​ഥാനപതി നവ്​ദീപ്​ സിങ്​ സൂരി ​ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാശിദ് ആൽ നുഐമിയുമായി കൂടിക്കാഴ്​ച നടത്തി. യു.എ.ഇയും ഇന്ത്യയും തമ്മിൽ വിവിധ മേഖലകളിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ ശക്​തിപ്പെടുത്തുന്നതിൽ സൂരിക്ക്​ അജ്മാൻ ഭരണാധികാരി വിജയമാശംസിച്ചു. ഇരു രാഷ്​ട്രങ്ങളും തമ്മിലു​ള്ള ബന്ധത്തെ കുറിച്ചും ജനങ്ങളുടെ താൽപര്യത്തിന്​ അനുസൃതമായി അവ വിപുലപ്പെടുത്തുന്നതിനെ കുറിച്ചും ഇരുവരും ചർച്ച നടത്തി. വിവിധ മേഖലകളിൽ യു.എ.ഇ പൊതുവിലും അജ്​മാൻ വിശേഷിച്ചും സമഗ്ര സാംസ്​കാരിക പരിഷ്​കരണത്തിന്​ സാക്ഷിയാകുന്നതായി സ്​ഥാനപതി പറഞ്ഞു. ശൈഖുമാരും മുതിർന്ന ഉദ്യോഗസ്​ഥരും ചർച്ചയിൽ സംബന്ധിച്ചു. 
Tags:    
News Summary - meetting uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.