അബുദബി: ലോക കേരളസഭയുടെ പ്രഥമ സമ്മേളനത്തിെൻറ ഒരുക്കങ്ങള്‍ക്കായി അബൂദബിയിലെ വിവിധ സംഘടനകളുടെ കൂടിയാലോചന യോഗം കേരള സോഷ്യല്‍ സെൻററില്‍ സംഘടിപ്പിച്ചു. ജനുവരി 12, 13 തീയതികളിലായി നടക്കുന്ന ലോക കേരളസഭയില്‍ അബൂദബി മലയാളികളെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന കെ.ബി. മുരളി സഭയില്‍ എടുക്കേണ്ട നിലപാടുകളെ കുറിച്ചും സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധചെലുത്തേണ്ട സുപ്രധാന വിഷയങ്ങളെ കുറിച്ചും യോഗം ചെയ്തു.
കേരള സോഷ്യല്‍ സെൻറര്‍ പ്രസിഡൻറ് പി. പത്മനാഭൻ അധ്യക്ഷത വഹിച്ചു. ജയചന്ദ്രന് നായര്‍ (ഇന്ത്യ സോഷ്യല്‍ ആൻഡ് കള്‍ച്ചറല്‍ സെൻറര്‍), ടി.കെ. മനോജ് (കേരള സോഷ്യല്‍ സെൻറര്‍), വക്കം ജയലാല്‍ (അബൂദബി മലയാളി സമാജം), പി. ബാവഹാജി (ഇന്ത്യന്‍ ഇസ്ലാമിക് സെൻറര്‍), വി.പി. കൃഷ്ണകുമാര്‍ (അബൂദബി ശക്തി തിയറ്റേഴ്സ്), റൂഷ് മെഹര്‍ (യുവകലാസാഹിതി), എന്‍. പി. മുഹമ്മദലി (ഇന്ദിരാഗാന്ധി വീക്ഷണം ഫോറം), സലീം ചിറക്കല്‍ (ഫ്രൻഡ്സ് എ.ഡി.എം.എസ്), ഹുമയൂണ്‍ കബീര്‍ (ഒ.ഐ.സി.സി), വി ധനേഷ് കുമാര്‍ (ഫ്രൻഡ്സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷത്ത്), ഇന്ദ്ര തയ്യില്‍ (വടകര എന്‍.ആര്.ഐ ഫോറം), എ. അബൂബക്കര്‍ (മെസ്പൊ), എം. അബ്ദുല്‍ സലാം, ഇ.പി. സുനില്‍, മുഹമ്മദലി കല്ലുറുമ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.