അബൂദബി: അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് ആൽ ത്വയ്യിബിനെ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അൽ ബഹ്ർ കൊട്ടാരത്തിൽ സ്വീകരിച്ചു. മസ്ജിദുൽ അഖ്സയിലേക്കുള്ള ഇസ്രായേലിെൻറ കടന്നുകയറ്റം ചർച്ച ചെയ്യാൻ വിളിച്ച മുസ്ലിം കൗൺസിൽ ഒാഫ് എൽഡേഴ്സിെൻറ അടിയന്തര യോഗത്തിൽ അധ്യക്ഷത വഹിക്കാനാണ് ഡോ. അഹ്മദ് അൽ ത്വയ്യിബ് യു.എ.ഇയിലെത്തിയത്. മസ്ജിദുൽ അഖ്സയിലേക്കുള്ള ഇസ്രായേലിെൻറ കടന്നുകയറ്റം ഉൾപ്പെടെ ഇസ്ലാമിക ലോകം നേരിടുന്ന വെല്ലുവിളികൾ ഡോ. അഹ്മദ് അൽ ത്വയ്യിബും ശൈഖ് മുഹമ്മദ് ബിൻ സായിദും ചർച്ച ചെയ്തു.
ഇത്തരം വെല്ലുവിളികൾ നേരിടാൻ അറബ്^ഇസ്ലാമിക ലോകത്തെ ബന്ധപ്പെട്ട അതോറിറ്റികളുടെ സഹകരണവും ഏകോപനവും പ്രധാനമാണെന്ന് ശൈഖ് മുഹമ്മദ് ഉൗന്നിപ്പറഞ്ഞു. മസ്ജിദുൽ അഖ്സയിലേക്ക് നടത്തിയ അതിക്രമത്തിനെതിരെ സൗദിയിലെ സൽമാൻ രാജാവ് സ്വീകരിച്ച നിലപാടിനെ അദ്ദേഹം പുകഴ്ത്തി. മുസ്ലിംകളെ സേവിക്കുന്നതിലും പ്രതിരോധിക്കുന്നതിലും സൽമാൻ രാജാവിെൻറ നേതൃപരമായ പങ്കും ഇസ്ലാമിെൻറ വിശുദ്ധ സ്ഥലങ്ങൾ പരിപാലിക്കുന്നതിൽ അദ്ദേഹം കാണിക്കുന്ന സ്ഥിരോത്സാഹവും അദ്ദേഹം എടുത്തുപറഞ്ഞു.
ഇസ്ലാമിനെയും മുസ്ലിംകളെയും സേവിക്കുന്ന പ്രയത്നങ്ങൾക്ക് യു.എ.ഇയുടെ പിന്തുണ പ്രഖ്യാപിച്ച ശൈഖ് മുഹമ്മദ് ഇസ്ലാമിെൻറ വിശുദ്ധ സ്ഥലങ്ങൾ കാത്തുസൂക്ഷിക്കുന്നതിന് അറബ്-മുസ്ലിം രാജ്യങ്ങളുമായി സഹകരിക്കുന്നത് തുടരുമെന്നും പറഞ്ഞു. ഇസ്ലാമിെൻറ ഉന്നത മൂല്യങ്ങൾ എടുത്തുപറഞ്ഞ അദ്ദേഹം തീവ്രവാദത്തിെൻറയും കുറ്റകൃത്യത്തിെൻറയും ലക്ഷ്യത്തിനായി ഇസ്ലാമിനെ ഉപയോഗിക്കുന്നതായും കൂട്ടിച്ചേർത്തു.ഇസ്ലാമിനെയും മുസ്ലിംകളെയും പിന്തുണക്കുന്നതിനുള്ള യു.എ.ഇയുടെ പ്രയത്നങ്ങളെ ഡോ. അഹ്മദ് അൽ ത്വയ്യിബ് പ്രശംസിച്ചു. ഭീകരവാദത്തിനും തീവ്രവാദത്തിനും എതിരായ യു.എ.ഇയുടെ പ്രവർത്തനങ്ങളെയും അദ്ദേഹം പ്രകീർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.