ദുബൈ ഫുഡ്​ ഡിസ്​ട്രിക്​റ്റ്​ രൂപരേഖ

ദുബൈ അൽ അവീർ മാർക്കറ്റ്​ ‘ദുബൈ ഫുഡ്​ ഡിസ്​ട്രിക്​റ്റാ’യി മാറ്റുന്നു

ദുബൈ: അൽ അവീർ സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റ്​ വിപുലീകരിച്ച്​ ‘ദുബൈ ഫുഡ് ഡിസ്ട്രിക്റ്റ്’ എന്ന പേരിലേക്ക്​ മാറ്റുന്നു. വിപുലമായ വികസനവും പുനർബ്രാൻഡിങും ഡി.പി വേൾഡ്​ വ്യാഴാഴ്ചയാണ്​ പ്രഖ്യാപിച്ചത്​. 2004ൽ ആരംഭിച്ച അൽ അവീർ മാർക്കറ്റിനെ ലോകത്തിലെ ഏറ്റവും വലിയതും ആധുനികവുമായ ഭക്ഷ്യവ്യാപാര കേന്ദ്രങ്ങളിലൊന്നാക്കുകയാണ്​ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്​.

2024 ജൂലൈയിൽ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം പ്രഖ്യാപിച്ച പദ്ധതിയുടെ ആദ്യഘട്ടം 2027ൽ ആരംഭിക്കും. നിലവിലെ മാർക്കറ്റിന്റെ വലുപ്പം ഇരട്ടിയിലധികം വർധിപ്പിച്ച് 2.9കോടി സ്ക്വയർ ഫീറ്റ് വിസ്തീർണമുള്ള മൾട്ടി-കാറ്റഗറി ഫുഡ് ട്രേഡ് ഹബ്ബായാണ് ദുബൈ ഫുഡ് ഡിസ്ട്രിക്റ്റ് വികസിപ്പിക്കുക.

പഴങ്ങൾ, പച്ചക്കറികൾ, പാൽ ഉൽപ്പന്നങ്ങൾ, രുചികരമായ ഭക്ഷ്യ വസ്തുക്കൾ, സ്പെഷ്യാലിറ്റി ഉൽപ്പന്നങ്ങൾ എന്നിവ ഇവിടെ വളരെ വിപുലാമായ രീതിയിൽ ലഭ്യമാക്കും. അതിനൊപ്പം കോൾഡ് സ്റ്റോറേജ്, താപനില നിയന്ത്രിത വെയർഹൗസുകൾ, പ്രൈമറി-സെക്കൻഡറി പ്രോസസിങ്​ യൂണിറ്റുകൾ, ഡിജിറ്റൽ ബാക്ക്-ഓഫീസ് സംവിധാനങ്ങൾ, ക്യാഷ്-ആൻഡ്-ക്യാരി സൗകര്യങ്ങൾ, ഗോർമെറ്റ് ഫുഡ് ഹാൾ എന്നിവയും സജ്ജമാക്കും.

നിലവിൽ 2,500ലധികം വ്യാപാരികൾ വ്യാപാരം നടത്തുന്ന അൽ അവീർ മാർക്കറ്റിനെ ശക്​തിപ്പെടുത്തിക്കൊണ്ട്​, വിതരണം വേഗത്തിലാക്കുകയും സപ്ലൈ ചെയിൻ റിസ്കുകൾ കുറക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം. 20-ലധികം രാജ്യങ്ങളിലേക്കുള്ള ഡി.പി വേൾഡിന്റെ ലോജിസ്റ്റിക്‌സ് നെറ്റ്‌വർക്കുമായി ബന്ധിപ്പിക്കുന്ന മൾട്ടിമോഡൽ കണക്ടിവിറ്റിയും ഇതിന്റെ പ്രധാന സവിശേഷതയാണ്. ദുബൈയെ ആഗോള ഭക്ഷ്യവ്യാപാരത്തിന്റെ കേന്ദ്രമാക്കി മാറ്റുന്ന ഈ പദ്ധതിയെ 2026ലെ ഗൾഫുഡ് പ്രദർശനത്തിൽ ഡി.പി വേൾഡ് അവതരിപ്പിക്കും.

Tags:    
News Summary - Dubai's Al Aweer Market to be transformed into 'Dubai Food District'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.