റാസല്‍ഖൈമ: പ്രയാസകരമായ ഭൂപ്രദേശങ്ങളിലെത്തിപ്പെടാന് നവീന സാങ്കേതിക വിദ്യകൾ അടങ്ങിയ വാഹനം പുറത്തിറക്കി റാക് പൊലീസ്. തൽസമയ സംപ്രേഷണം സാധ്യമാക്കുന്ന ഹൈടെക് യൂനിറ്റുള്പ്പെടുന്ന നവീന വാഹനം റാക് പൊലീസ് മീഡിയ ഓപറേഷനുകള്‍ ശക്തിപ്പെടുത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
എത്തിപ്പെടാന്‍ പ്രയാസമുള്ള പ്രദേശങ്ങളിലെ സംഭവങ്ങള്‍ രേഖപ്പെടുത്താനും രക്ഷാപ്രവർത്തനങ്ങൾ മികച്ച പിന്തുണ നല്‍കാനും പുതിയ വാഹനം സഹായിക്കും. അത്യാധുനിക ഫോട്ടോഗ്രാഫി-വിഡിയോ ഉപകരണങ്ങള്‍, ലൈവ് ഓഡിയോ-വിഷ്വല്‍ ട്രാന്സ്മിഷന് സംവിധാനം, മൗണ്ടഡ് കാമറകള്‍ എന്നിവ ഘടിപ്പിച്ചിട്ടുള്ളതാണ് വാഹനം. എമിറേറ്റിലുടനീളമുള്ള പൊതുസുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതാണ് മോട്ടോര്‍ വാഹനമെന്ന് റാക് പൊലീസ് ഫോട്ടോഗ്രാഫി സെക്ഷന്‍ മേധാവി ക്യാപ്റ്റന്‍ സാലിം അല്‍ ഷെഹി പറഞ്ഞു.
സാധാരണ വാഹനങ്ങള്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത പര്‍വത-മരുഭൂമി പ്രദേശങ്ങളിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കാന്‍ കഴിയുന്ന വിധമാണ് വാഹനത്തിന്റെ രൂപകല്‍പ്പന.
സംഭവസ്ഥലത്ത് നിന്ന് നേരിട്ട് ചിത്രങ്ങളും ശബ്ദവും തത്സമയം സംപ്രേഷണം ചെയ്യാന്‍ കഴിയുന്നതിലൂടെ കൃത്യമായ ഇടപെടലുകളും വേഗത്തിലുള്ള മീഡിയ കവറേജും സാധ്യമാകും.
അടിയന്തര സാഹചര്യങ്ങളിലും പ്രതിസന്ധികളിലും നടക്കുന്ന തെരച്ചില്‍-രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും അസാധാരണ ഘട്ടങ്ങളിലെ ഏകോപനം കാരക്ഷ്യമമാക്കുന്നതിനും നവീന വാഹനം പിന്തുണ നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.