അബൂദബി: ഭട്കൽ അൻജുമൻ എൻജിനീയറിങ് കോളജ് അലുമ്നിയുടെ ആഗോള സംഗമം ‘മിലാൻ 2.0’ ജനുവരി 24ന് അബൂദബിയിൽ നടക്കും. അബൂദബി മിലേനിയം അൽ റൗദ ഹോട്ടലിൽ നടക്കുന്ന സംഗമത്തിൽ ഇന്ത്യ, സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ, ഒമാൻ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നായി അറുന്നൂറോളം എൻജിനീയർമാർ കുടുംബസമേതം ഒത്തുചേരും.
യു.എ.ഇയിലെ പ്രഫഷനൽ കൂട്ടായ്മകളിൽ ഏറ്റവും വലിയ അംഗബലമുള്ള അലുമ്നികളിലൊന്നാണ് അൻജുമൻ അലുമ്നി. പഴയകാല സഹപാഠികൾ സ്മരണകൾ പുതുക്കുന്നതിനൊപ്പം പ്രഫഷനൽ മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായുള്ള ചർച്ചകളും സംഗമത്തിന്‍റെ ഭാഗമായി നടക്കും. ചടങ്ങിൽ കുടുംബാംഗങ്ങൾക്കായി വിപുലമായ കലാ-സാംസ്കാരിക പരിപാടികളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.