ശൈഖ് മുഹമ്മദ് ബിൻ റാശിദും ശൈഖ് മുഹമ്മദ് ബിൻ സായിദും ദുബൈയിൽ കൂടിക്കാഴ്ച നടത്തുന്നു
ദുബൈ: യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമും അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നെഹ്യാനും ദുബൈ അൽ മർമൂമിൽ കൂടിക്കാഴ്ച നടത്തി. ആഗോള സമൂഹം നേരിടുന്ന പ്രധാന വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിന് നൂതന ആശയങ്ങൾ പങ്കിടാൻ രാജ്യങ്ങളെയും സ്ഥാപനങ്ങളെയും ഒരുമിപ്പിക്കുന്നതിൽ എക്സ്പോ 2020 ദുബൈ വിജയിച്ചത് ഇരുവരും പങ്കുവെച്ചു. കഴിഞ്ഞ രണ്ട് വർഷമായി കോവിഡ് മൂലം ലോകമെമ്പാടും പ്രതിസന്ധികൾ നേരിട്ടപ്പോഴും വിവിധ ആഗോള സൂചികകളിൽ ഉയർന്ന റാങ്കിങ് നേടാൻ യു.എ.ഇക്ക് സാധിച്ചതും ചർച്ചയിൽ ഉന്നയിക്കപ്പെട്ടു.
യു.എ.ഇയുടെ അടുത്ത അമ്പത് വർഷത്തേക്കുള്ള പദ്ധതികളുടെ വളർച്ചയും വിവിധ വികസന പദ്ധതികളുടെ മുന്നേറ്റവും വിലയിരുത്തുകയും ചെയ്തു. ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാൻ, ദുബൈ മീഡിയ കൗൺസിൽ ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തുടങ്ങി പ്രമുഖരും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.