‘മിറ്റ് ഓർമ-25’ സിമ്പോസിയം ഡോ. പുത്തൂർ റഹ്മാൻ
ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: എം.ഐ തങ്ങളുടെ ഉജ്ജ്വലമായ സ്മരണകൾ ഉണർത്തിയ ‘മിറ്റ് ഓർമ-25’ന് പ്രൗഢമായ പരിസമാപ്തി. ‘എം.ഐ തങ്ങളുടെ ചിന്തകൾ’ എന്ന വിഷയത്തിൽ ദുബൈ ഏറനാട് മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച സിമ്പോസിയം വേൾഡ് കെ.എം.സി.സി ജനറൽ സെക്രട്ടറി ഡോ. പുത്തൂർ റഹ്മാൻ ഉദ്ഘാടനം ചെയ്തു.
ദുബൈ ഏറനാട് മണ്ഡലം കെ.എം.സി.സി പ്രസിഡന്റ് സയ്യിദ് മുഹമ്മദ് അൽതാഫ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരൻ റഫീഖ് തിരുവള്ളൂർ, ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്റ് ഇസ്മായിൽ ഏറാമല, കെ.എം.സി.സി മലപ്പുറം ജില്ല സെക്രട്ടറി ശിഹാബ് ഇരുവേറ്റി എന്നിവർ സംസാരിച്ചു.
ദുബൈ കെ.എം.സി.സി സ്റ്റേറ്റ് സെക്രട്ടറിമാരായ പി.വി നാസർ, ആർ. ഷുക്കൂർ, മലപ്പുറം ജില്ല കെ.എം.സി.സി ട്രഷറർ സി.വി അഷ്റഫ് എന്നിവർ ആശംസകൾ നേർന്നു. ഫൈസൽ പട്ടീരി, ഫിറോസ് ഇളയേടത്ത്, ഫൈസൽ കുനിയിൽ, ഷിബിൽ വടക്കൻ തുടങ്ങിയവർ സംസാരിച്ചു. അബ്ദുല്ല ഫുദൈൽ ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.