ദുബൈ: കുറഞ്ഞ വിലക്ക് മരുന്നുകള്‍ ലഭ്യമാക്കാനുദ്ദേശിച്ച് പ്രവാസികളുടെ സഹകരണത്തോടെ ജനപ്രിയ മെഡിക്കല്‍സ് എന്ന പേരില്‍ കേരളത്തില്‍ മരുന്നുകട ശൃംഖല തുടങ്ങുന്നു. പ്രവാസി സംഘടനയായ കേരള പ്രവാസി സംഘത്തിന്‍െറ സഹകരണത്തോടെ മലപ്പുറം ജില്ല ആസ്ഥാനമായാണ് പുതിയ സംരംഭത്തിന് തുടക്കമിടുന്നത്. ആദ്യ ഘട്ടത്തില്‍ എല്ലാ നിയമസഭാ മണ്ഡലങ്ങളിലുമായി 141 മരുന്നുകടകള്‍ ഒരു വര്‍ഷത്തിനകം ആരംഭിക്കൂമെന്ന് ഭാരവാഹികള്‍ ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മൂന്നുവര്‍ഷത്തിനകം മരുന്ന് ഉത്പാദനവും തുടങ്ങാന്‍ പരിപാടിയുണ്ടെന്ന് അവര്‍ അറിയിച്ചു. ഇതിനായി പ്രവാസി ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്‍റ് കമ്പനി ലിമിറ്റഡ് (പി.ഐ.ഐ.ഡി.സി.എല്‍) എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്ത ്പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.
അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യ രംഗം, ഭക്ഷ്യ സംസ്കരണം എന്നീ മേഖലകളില്‍ ജനകീയ ബദല്‍ രൂപീകരിക്കുകയാണ് ലക്ഷ്യം. ഇതിന്‍െറ ആരോഗ്യപരിപാലന വിഭാഗത്തിന് കീഴിലാണ് ജനപ്രിയ മെഡിക്കല്‍സ് തുടങ്ങുന്നത്. പ്രവാസികളുടെ സഹകരണത്തോടെ ഫ്രാഞ്ചൈസി മാതൃകയിലാണ് കടകള്‍ തുറക്കുക. 200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കടയുണ്ടെങ്കില്‍ ആര്‍ക്കും അപേക്ഷിക്കാം.
6-7 ലക്ഷം രൂപയായിരിക്കും മുതല്‍ മുടക്ക്്. ജീവനക്കാര്‍ക്കും ഫാര്‍മസിസ്റ്റുകള്‍ക്കും കമ്പനി പരിശീലനം നല്‍കും. പണംമുടക്കിയവര്‍ക്ക് വിദേശത്ത് നിന്നു തന്നെ ദൈനംദിന ഇടപാടുകളും വില്‍പ്പനയും സോഫറ്റ്വെയര്‍ വഴി വിലയിരുത്താനാകും.
വിവിധ പേരുകളിലിറങ്ങുന്ന മരുന്നുകളില്‍ വിലകുറഞ്ഞതും ഗുണനിലാരമുള്ളതുമായ മരുന്നുകളെക്കുറിച്ച് രോഗികളെ ബോധവല്‍ക്കരിച്ചശേഷമായിരിക്കും മരുന്ന് നല്‍കുക. വര്‍ഷം 13,000 കോടി രൂപയുടെ മരുന്നാണ് കേരളത്തില്‍ മാത്രം വില്‍ക്കുന്നത്. ഇന്ത്യന്‍ ഒൗഷധ വ്യവസായത്തിന്‍െറ 16 ശതമാനംവരുമിത്. വലിയ ചൂഷണമാണ് ഈ രംഗത്ത് നടക്കുന്നതെന്ന് അവര്‍ പറഞ്ഞു. ഇടനിലക്കാരെ ഒഴിവാക്കി നേരിട്ട് മരുന്ന് സംഭരണം നടത്തുന്നതിനാല്‍ മാന്യമായ ലാഭത്തോടെ തന്നെ കടകള്‍ നടത്താനാകും.
തിരിച്ചുവന്ന പ്രവാസികളുടെ പുനരധിവാസം കൂടി ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഈ ലക്ഷ്യത്തോടെ നിര്‍മാണ മേഖലയിലേക്കും കമ്പനി കടന്നിട്ടുണ്ട്. വീട് നിര്‍മാണവും അറ്റകുറ്റപണിയും നവീകരണവുമെല്ലാം വിപണി നിരക്കിലും കുറഞ്ഞ നിരക്കില്‍ ഏറ്റെടുക്കും.
ഗള്‍ഫില്‍ നിന്നു തിരിച്ചുവന്ന വിദഗ്ധ തൊഴിലാളികളുടെ സേവനമായിരിക്കും ഇതിന് ഉപയോഗിക്കുക.
2012ല്‍ രൂപവത്കരിച്ച കമ്പനിക്ക് കീഴില്‍ വേങ്ങരയില്‍ പ്രവാസി ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ അറിയിച്ചു. 10 രൂപ മുഖവിലയുള്ള ഓഹരികള്‍ വഴിയാണ് കമ്പനി മൂലധന സമാഹരണം നടത്തുന്നത്.
പി.ഐ.ഐ.ഡി.സി.എല്‍ ചെയര്‍മാന്‍ സി.കെ.കൃഷ്ണദാസ്, ജനറല്‍ മാനേജര്‍ പ്രദീപ് മേനോന്‍, രക്ഷാധികാരി സക്കരിയ, ഡയറക്ടര്‍മാരായ കെ.എല്‍.ഗോപി, ഉസ്മാന്‍ കാടമ്പുഴ, അഡ്വ.അബ്ദുറഹ്മാന്‍, അഷ്റഫ ലിവ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.