‘ആരോഗ്യകാര്യത്തിൽ പ്രവാസികൾ  വീഴ്​ച വരുത്തരുത്​’

കൽബ : ആരോഗ്യ സംരക്ഷണത്തിന് പ്രവാസികൾ മുൻകരുതലുകൾ എടുക്കണമെന്നും അസുഖം വന്നു ചികിത്സ തേടുന്നതിനെക്കാൾ അസുഖം വരാതെ സൂക്ഷിക്കുകയാണ് വേണ്ടതെന്നും  യു.എ.ഇ ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ന്യൂറോളജി ഡോക്ടരായ  മോനി.കെ.വിനോദ് പറഞ്ഞു.   കൽബ ഇന്ത്യൻ സോഷ്യൽ ആൻറ്​ കൾച്ചറൽ ക്ലബ്ബ് സംഘടിപ്പിച്ച  ‘മെഡിക്കൽ ക്യാമ്പ് വളണ്ടിയേഴ്‌സ് മീറ്റിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ക്ലബ് പ്രസിഡൻറ്​ എൻ.എം അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.സി അബൂബക്കർ , ഡോ.അജിത് കുമാർ,ടി.പി.മോഹൻദാസ്, വി.ഡി.മുരളീധരൻ, പ്രോഗ്രാം  കോർഡിനേറ്റർ വി.അഷ്റഫ്  തുടങ്ങിയവർ പ്രസംഗിച്ചു. അസോസിയേഷൻ ഓഫ് കേരള മെഡിക്കൽ ഗ്രാജുവേറ്റ്സ് , കേരള  ഫാർമസിസ്റ്റ്​ കൗൺസിൽ , ക്ലബ് വനിതാ വേദി, ചിൽഡ്രൻസ്  ഫോറം തുടങ്ങിയവയുടെ സഹകരണത്തോടെയാണ്  പരിപാടി സംഘടിപ്പിച്ചത്.  

Tags:    
News Summary - medical meet-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.