കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം വ​നി​താ വി​ങ് സം​ഘ​ടി​പ്പി​ച്ച മെ​ഡി​ക്ക​ൽ ബോ​ധ​വ​ത്​​ക​ര​ണ പ്രോ​ഗ്രാം ഹാ​ജി​റ​ബി വ​ലി​യ​ക​ത്ത്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

മെ​ഡി​ക്ക​ൽ ബോ​ധ​വ​ത്​​ക​ര​ണ പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു

ദു​ബൈ: കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം വ​നി​താ വി​ങ് സ്ത​നാ​ർ​ബു​ദം, ആ​ർ​ത്ത​വ വി​രാ​മം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും സൗ​ജ​ന്യ പ്ര​മേ​ഹം, ര​ക്ത​സ​മ്മ​ർ​ദ പ​രി​ശോ​ധ​ന​യും സം​ഘ​ടി​പ്പി​ച്ചു.

ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഒ​ബ്സ്റ്റ​ട്രി​ക്‌​സ് ആ​ൻ​ഡ്​ ഗൈ​ന​ക്കോ​ള​ജി​സ്റ്റ്​ ഡോ. ​സ​ജി ഷം​സു​ദ്ദീ​ൻ, നു​ട്രീ​ഷ​നി​സ്റ്റ്​ ഡോ. ​ബി​ൻ​ഷാ​ദ് അ​മീ​ർ എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. ഇ​തോ​ടൊ​പ്പം ന​ട​ന്ന സൗ​ജ​ന്യ പ്ര​മേ​ഹ രോ​ഗ - ര​ക്ത​സ​മ്മ​ർ​ദ പ​രി​ശോ​ധ​ന നി​ര​വ​ധി പേ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി.

വ​നി​താ വി​ങ് പ്ര​സി​ഡ​ന്‍റ്​ ബി​ന്ദു ഷി​ബി​ലി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യു.​എ.​ഇ​യി​ലെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​യും ഹെ​ൽ​ത്ത് വ​ർ​ക്ക​റു​മാ​യ ഹാ​ജി​റ​ബി വ​ലി​യ​ക​ത്ത് മെ​ഡി​ക്ക​ൽ ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. അ​ൽ ഷം​സ് മെ​ഡി​ക്ക​ൽ​സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഷം​സു​ദ്ദീ​ൻ, കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം പ്ര​സി​ഡ​ന്‍റ്​ അ​ഹ​മ്മ​ദ് ഷി​ബി​ലി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ന​ജു​മു​ദ്ദീ​ൻ, ട്ര​ഷ​റ​ർ ജ​ർ​മി​യാ​സ് യേ​ശു​ദാ​സ്, ര​ക്ഷാ​ധി​കാ​രി എം. ​ഷാ​ഹു​ൽ ഹ​മീ​ദ്, വ​നി​ത വി​ങ് സെ​ക്ര​ട്ട​റി ലി​ജി അ​ൻ​സാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഹാ​ജി​റ​ബി വ​ലി​യ​ക​ത്ത്, ഡോ. ​സ​ജി ഷം​സു​ദ്ദീ​ൻ, ഡോ. ​ബി​ൻ​ഷാ​ദ് അ​മീ​ർ, ഷം​സു​ദ്ദീ​ൻ എ​ന്നി​വ​ർ​ക്ക് കൊ​ല്ലം ജി​ല്ല പ്ര​വാ​സി സ​മാ​ജം പ്ര​സി​ഡ​ന്‍റ്​ അ​ഹ​മ്മ​ദ് ഷി​ബി​ലി, വൈ​സ് പ്ര​സി​ഡ​ന്‍റ്​ സീ​നോ ജോ​ൺ നെ​റ്റോ, ജോ​യ​ന്‍റ്​ ട്ര​ഷ​റ​ർ മ​നോ​ജ് മ​നാ​മ, കോ​ഓ​ഡി​നേ​റ്റ​ർ അ​ൻ​സാ​ർ അ​സീ​സ് എ​ന്നി​വ​ർ ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി. പ​ഠ​ന പ്രോ​ഗ്രാ​മി​നോ​ടൊ​പ്പം വ​നി​ത വി​ങ് അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. വ​നി​താ വി​ങ് സെ​ക്ര​ട്ട​റി ലി​ജി അ​ൻ​സാ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സൂ​ഫി അ​ന​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Medical awareness program organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.