ഷാര്‍ജ: അന്താരാഷ്ട്ര പുസ്തകോല്‍സവ നഗരിയിൽ മീഡിയവണ്‍ സംഘടിപ്പിക്കുന്ന 'യൂ ആര് ഓണ്‍ എയര്‍' വാര്‍ത്താവായന- റിപ്പോര്‍ട്ടിങ് മല്‍സരത്തിന് തുടക്കമായി. മേളയിലെ മീഡിയവണ്‍ പവലിയന് ഉദ്ഘാടനം ചെയ്ത തദ്ദേശസ്വയം ഭരണ മന്ത്രി കെ.ടി ജലീല്‍ വാര്ത്തവായിച്ചാണ് യൂ ആര് ഓണ്‍ എയര്‍ മല്‍സരത്തിന് തുടക്കമിട്ടത്. പ്ലസ്ടു വരെയുള്ള വിദ്യാഥികള്ക്കായാണ് മീഡിയവണ്‍ വാര്‍ത്താവായന റിപ്പോര്‍ട്ടിങ് മല്‍സരം സംഘടിപ്പിക്കുന്നത്. ഇതിനായി താല്കാലിക ന്യൂസ് സ്റ്റുഡിയോ മേളയില്‍ സജ്ജമാക്കിയിട്ടുണ്ട്. ഷാര്‍ജ ബുക്ക് അതോറിറ്റി എക്സ്റ്റേണല്‍ അഫയേഴ്സ് ഓഫിസര്‍ മോഹന്‍കുമാര്‍, ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ ഹംസ അബ്ബാസ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് ഇ.പി ജോണ്സന്, പ്രവാസി ക്ഷേമബോര്ഡംഗം കൊച്ചുകൃഷ്ണന്‍, കെ.എല്‍ ഗോപി, ഹാപ്പി ജീനിയസ് അക്കാദമി എംഡി ദാവൂദ് മുഹമ്മദലി, ഡയറക്ടര്‍മാരായ സാദിഖ്, ഡോ. നജീബ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.