ഷാര്‍ജ: അന്താരാഷ്ട്ര പുസ്തകോല്‍സവത്തില്‍ മീഡിയവണ്‍ സംഘടിപ്പിക്കുന്ന യു ആര്‍ ഓണ്‍ എയര്‍ വാര്‍ത്താവായന, ലൈവ് റിപ്പോര്‍ട്ടിങ് മല്‍സരത്തിലെ മൂന്നാം ദിവസത്തെ ജേതാക്കളെ പ്രഖ്യാപിച്ചു. വാര്‍ത്താ അവതരണത്തില്‍ ദുബൈ ഗള്‍ഫ് മോഡല്‍ സ്കൂളിലെ നാദിയാ ബാനു, ദുബൈ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളിലെ ആത്മയ എന്നിവര്‍ ജേതാക്കളായി.
ലൈവ് റിപ്പോര്‍ട്ടിങില്‍ ഷാര്‍ജ ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളിലെ മെഹ്റ നൗഷാദ്, ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ അഞ്ജന മേനോന്‍ എന്നിവര്‍ക്കാണ് സമ്മാനം. പുരസ്കാരങ്ങള്‍ ചലച്ചിത്രതാരം ടിനിടോം വിതരണം ചെയ്തു. ഒലിവ് പബ്ലിക്കേഷന്‍ പ്രസാധകന്‍ അര്‍ഷദ് ബത്തേരി, കോസ്മോസ് ഓപറേഷന്‍സ് മേധാവി ഷാജന്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.