മീഡിയവണ്‍ പ്രവാസോത്സവം  ദുബൈ ഗ്ലോബല്‍ വില്ലേജില്‍

ദുബൈ: ‘മീഡിയവണ്‍’ ടിവി  പ്രവാസോത്സവത്തിന് ദുബൈ ആഗോള ഗ്രാമം വേദിയാകും. മീഡിയവണ്‍ സംപ്രേഷണത്തി​​​െൻറ അഞ്ച് വര്‍ഷം പിന്നിടവെ അഭിനയത്തികവി​​​െൻറ 40 വര്‍ഷം പിന്നിടുന്ന നടൻ മോഹന്‍ലാലിനൊപ്പമാണ് ആഘോഷമൊരുക്കുന്നത്​. ഇതാദ്യമായാണ് ഒരു മലയാളം ടിവി ചാനൽ ദുബൈ ഗ്ലോബൽ വില്ലേജിലെ പ്രധാനവേദിയിൽ ആഘോഷരാവ് സംഘടിപ്പിക്കുന്നത്. അഞ്ച് വര്‍ഷത്തെ ‘മീഡിയവണ്‍’ ജൈത്രയാത്രക്കൊപ്പം, നാലുപതിറ്റാണ്ട് കാലം മലയാളിയെ ഭാവപകര്‍ച്ചകള്‍കൊണ്ട് വിസ്​മയിപ്പിച്ച മോഹന്‍ലാലിന് പ്രവാസി സമൂഹം നല്‍കുന്ന സ്നോഹോപഹാരം കൂടിയാകും ‘പ്രവാസോത്സവം 2018’. ഫെബ്രുവരി ഒമ്പതിന് രാത്രി എട്ടരക്കാണ് പരിപാടികള്‍ ആരംഭിക്കുക.

മോഹൻലാലിനു പുറമെ സിനിമാ, സംഗീത മേഖലയിലെ വലിയൊരു നിര വേദിയിൽ എത്തും. എം.ജി ശ്രീകുമാർ, നൈല ഉഷ, സ്റ്റീഫൻ ദേവസ്യ, ബാലഭാസ്കർ, ഹരിചരൺ, മഞ്ജരി, സുരഭി, വിനോദ് കോവൂർ. സയനോര, ശ്രേയ ഉൾപ്പെടെയുള്ള പ്രതിഭകൾ കലാവിരുന്നൊരുക്കാനുണ്ടാകും. മൂന്നര മണിക്കൂർ നീളുന്ന മേളക്ക് ചടുലത പകരാൻ ‘അളിയൻസ് ’ നര്‍ത്തകസംഘവും എത്തും. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ മുപ്പതിനായിരത്തിലധികം പേരെ അണിനിരത്തിയാണ് മീഡിയവണ്‍ ‘പ്രവാസോത്സവ’ത്തിന് തുടക്കമിട്ടത്. തുടര്‍ന്ന് ഖത്തറിലും, ബഹ്റൈനിലും ഒരുക്കിയ പ്രവസോത്സവങ്ങളും ജനപങ്കാളിത്തത്തില്‍ റെക്കോർഡിട്ടു.

 ‘നേര്, നന്മ’ എന്ന മുദ്രാവാക്യവുമായി 2013 ഫെബ്രുവരി 10 നാണ് മീഡിയവൺ സംപ്രേഷണം ആരംഭിച്ചത്. അഞ്ചുവർഷത്തിനിടെ മലയാള ദൃശ്യമാധ്യമരംഗത്തെ പതിവ് ശീലങ്ങളെ മാറ്റിമറിച്ച് മുന്നേറാൻ ചാനലിന് കഴിഞ്ഞു. മുഴുവന് ഗൾഫ് രാജ്യങ്ങളിലും സർക്കാർ അനുമതിയോടെ പ്രവർത്തിക്കുന്ന മലയാളം ചാനൽ എന്ന പ്രത്യേകതയും മീഡിയവണിനുണ്ട്.

Tags:    
News Summary - Media one Pravsolsavam-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-21 06:19 GMT