പ്രവാസത്തി​െൻറ ആദരം ഏറ്റുവാങ്ങാന്‍ ലാലേട്ടനൊപ്പം എം.ജിയും ‘പാത്തു’വും

ദുബൈ: ആഗോള ഗ്രാമത്തില്‍ ഇൗ മാസം ഒമ്പതിന്​ നടക്കുന്ന  മീഡിയവണ്‍ ‘പ്രവാസോല്‍സവ’വേദിയില്‍ മലയാളത്തി​​​െൻറ മഹാനടന്‍ മോഹന്‍ലാലിനെ പ്രവാസലോകം ആദരിക്കും.  വെള്ളിത്തിരയില്‍ ഭാവപകര്‍ച്ചകളുടെ പകരം വെക്കാനില്ലാത്ത 40 വര്‍ഷം പിന്നിടുന്ന വേളയിലാണ് പ്രിയപ്പെട്ട ലാ​േലട്ടനെ ആദരിക്കുന്നത്. ഒപ്പം പിന്നണിഗാന രംഗത്ത് 35 വര്‍ഷം പിന്നിട്ട ഗായകന്‍ എം.ജി. ശ്രീകുമാറും, ‘മിന്നാമിനുങ്ങി’ലെ മിന്നും പ്രകടനം കൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ട സുരഭി ലക്ഷ്മിയും ഗള്‍ഫിലെ സഹൃദയസദസ്സി​​​െൻറ ആദരം ഏറ്റുവാങ്ങും.1978 ല്‍ തിരനോട്ടം എന്ന ബ്ലാക്ക് & വൈറ്റ് ചിത്രത്തിലൂടെയാണ് മോഹന്‍ലാല്‍ എന്ന നടന്‍ ആദ്യമായി കാമറക്ക് മുന്നിലെത്തുന്നത്. എന്നാല്‍, ഈ സിനിമ പുറത്തിറങ്ങാന്‍ 25 വര്‍ഷം കാത്തിരിക്കേണ്ടി വന്നു. 2003 ല്‍ ‘തിരനോട്ടം’ കൊല്ലത്തെ ഒരു തിയേറ്ററില്‍ റിലീസ് ചെയ്യു​േമ്പാള്‍ മോഹന്‍ലാല്‍ എന്ന നടന വിസ്മയം സൂപ്പര്‍താര പദവിയുടെ കാല്‍നൂറ്റാണ്ടിലേക്ക് മുന്നോട്ട് കുതിക്കുകയായിരുന്നു.

1983 ല്‍ പുറത്തിറങ്ങിയ കൂലി എന്ന സിനിമക്ക് പിന്നണി പാടിയാണ് എം ജി ശ്രീകുമാറി​​​െൻറ ശബ്ദമാധുര്യം മലയാളസിനിമയുടെ അഭ്രപാളികളോട് ചേരുന്നത്. പിന്നീട് മലയാളി താളം പിടിച്ച് രസിച്ച നൂറുകണക്കിന് ഗാനങ്ങള്‍ ശ്രീകുട്ട​േൻറതായി പുറത്തുവന്നു. മോഹന്‍ലാലിന് വേണ്ടി  പാടു​േമ്പാള്‍ പാടിയത് ലാല്‍ തന്നെയോ എന്ന് തോന്നിക്കുന്നവിധം ശബ്ദംനല്‍കാനുള്ള വൈഭവം എം.ജി ശ്രീകുമാറി​​​െൻറ പാട്ടുകളെ വേറിട്ടതാക്കി.  മീഡിയവണ്‍ സംപ്രേഷണം ചെയ്ത 'എം 80 മൂസ' എന്ന ഹാസ്യപരമ്പരയിലെ പാത്തുവിനെ പറയാതെ സുരഭി ലക്ഷ്മി എന്ന അഭിനയപ്രതിഭയെ പരിചയപ്പെടുത്താനാവില്ല. 2005 ല്‍ ഇറങ്ങിയ ബൈ ദി പീപ്പിള്‍ ആണ് സുരഭി ആദ്യം അഭിനയിച്ച ചിത്രം.മൂസക്കായിയുടെ പാത്തുവായി പ്രേക്ഷകലക്ഷങ്ങളെ പൊട്ടിച്ചിരിപ്പിക്കു​േമ്പാഴാണ് 'മിന്നാമിനുങ്ങി'ല്‍ ദുരിതങ്ങള്‍ പേറുന്ന അമ്മയായി എത്തി സുരഭി ദേശീയ അവാര്‍ഡ് ജൂറി അംഗങ്ങളുടെ പോലും കണ്ണുനനയിച്ചത്. തിയേറ്ററില്‍ ബിരുദാനന്തര ബിരുദവും, പ്രകടന കലയില്‍ എം ഫിലും നേടിയ സുരഭി കാലടി സര്‍വകലാശാലയില്‍ ഗവേഷണം തുടരുകയാണ്. ഈ അതുല്യ പ്രതിഭകളുടെ സംഗമവേദികൂടിയാകും   പ്രവാസോല്‍സവം 2018.

Tags:    
News Summary - Media one Pravsolsavam uae gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.